റിയാദ് – സുഗമമായ സേവനം ഉറപ്പാക്കാനും മാസം മുഴുവന്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും സഹായിക്കുന്ന നിലക്ക് വിശുദ്ധ റമദാന്‍ മാസത്തില്‍ റിയാദ് മെട്രോയുടെയും സിറ്റി ബസുകളുടെയും ദൈനംദിന പ്രവര്‍ത്തന സമയം റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് പ്രഖ്യാപിച്ചു. റിയാദ് മെട്രോ ഞായറാഴ്ച മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8:00 മുതല്‍ പുലര്‍ച്ചെ 2:30 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 11:00 മുതല്‍ പുലര്‍ച്ചെ 3:00 വരെയും ശനിയാഴ്ചകളില്‍ രാവിലെ 11:00 മുതല്‍ പുലര്‍ച്ചെ 2:30 വരെയും പ്രവര്‍ത്തിക്കും.
റിയാദ് ബസുകള്‍ ദിവസവും രാവിലെ 6:30 മുതല്‍ പുലര്‍ച്ചെ 3:00 വരെയും ഓണ്‍-ഡിമാന്‍ഡ് ബസുകള്‍ ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 7:30 മുതല്‍ പുലര്‍ച്ചെ 3:00 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 10:30 മുതല്‍ പുലര്‍ച്ചെ 3:30 വരെയും ശനിയാഴ്ചകളില്‍ രാവിലെ 10:30 മുതല്‍ പുലര്‍ച്ചെ 3:00 വരെയും പ്രവര്‍ത്തിക്കും. വിശുദ്ധ മാസത്തില്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ യാത്രാ സൗകര്യം നല്‍കാനും റിയാദിലെ പൊതുഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ഈ ക്രമീകരണത്തിലൂടെ ലക്ഷ്യമിടുന്നു.



