Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 19
    Breaking:
    • ഇറാനുമായുള്ള ധാരണാപത്രം ഇറാന്റെ നിരുപാധിക കീഴടങ്ങലെന്ന് ട്രംപ്​
    • വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കവിഞ്ഞു
    • സൗദിയില്‍ ടൂറിസം മേഖലയില്‍ പത്തു ശതമാനം വളര്‍ച്ചയെന്ന് അല്‍ഖതീബ്
    • കന്നി ബജറ്റിൽ ഉമ്മൻ ചാണ്ടി ഇൻഷുറൻസും പ്രിയദർശിനി പദ്ധതിയും; മിഷൻ സമുദ്ര’യുമായി വി.ഡി. സതീശൻ സർക്കാർ; റബറിന് താങ്ങുവില 250 രൂപയാക്കി
    • മയക്കുമരുന്ന് വിതരണം: ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    അമേരിക്ക, കാനഡ ബന്ധം വഷളാകുന്നു; സമാധാന ബോര്‍ഡില്‍ കാനഡ ഉണ്ടാകില്ല

    ഗ്രീൻലാൻഡിന് മുകളിൽ അമേരിക്ക നിർമ്മിക്കാനുദ്ദേശിക്കുന്ന 'ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ സംവിധാനത്തെ കാനഡ എതിർത്തതും ചൈനയുമായുള്ള വ്യാപാരബന്ധത്തിന് അനുകൂലമായി വോട്ട് ചെയ്തതുമാണ് ട്രംപിനെ ചൊടിപ്പിച്ചത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/01/2026 Latest America America Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ദാവോസ് ലോക സാമ്പത്തിക ഫോറത്തിനിടെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിലുള്ള തർക്കം മുറുകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഗാസയിലെ വെടിനിർത്തൽ മേൽനോട്ടത്തിനായി ട്രംപ് രൂപീകരിച്ച ‘സമാധാന ബോർഡിൽ’ (Peace Board) നിന്ന് കാനഡയെ ഒഴിവാക്കിയതാണ് ഏറ്റവും പുതിയ നടപടി. യുഎൻ മാതൃകയിൽ ട്രംപ് വിഭാവനം ചെയ്യുന്ന ഈ ബോർഡിലേക്ക് കാർണിക്കിന് നൽകിയിരുന്ന ക്ഷണം ട്രംപ് പിൻവലിച്ചു. ഗ്രീൻലാൻഡിന് മുകളിൽ അമേരിക്ക നിർമ്മിക്കാനുദ്ദേശിക്കുന്ന ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനത്തെ കാനഡ എതിർത്തതും ചൈനയുമായുള്ള വ്യാപാരബന്ധത്തിന് അനുകൂലമായി വോട്ട് ചെയ്തതുമാണ് ട്രംപിനെ ചൊടിപ്പിച്ചത്. കാനഡയെ ചൈന ഒരു വർഷത്തിനുള്ളിൽ തകർക്കുമെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പരിഹസിച്ചു. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ, അമേരിക്കയുടെ പുതിയ നയങ്ങൾ അന്താരാഷ്ട്ര ക്രമത്തിന് ഭീഷണിയാണെന്നും ചെറുകിട രാജ്യങ്ങൾ ഇതിനെതിരെ ഒന്നിക്കണമെന്നും മാർക്ക് കാർണി പ്രസംഗിച്ചതോടെയാണ് ഭിന്നത പരസ്യമായത്. അമേരിക്കയുടെ താരിഫ് നയങ്ങളും കാനഡയെ 51-ാമത്തെ സംസ്ഥാനമായി കൂട്ടിച്ചേർക്കുമെന്ന ട്രംപിന്റെ ഭീഷണിയും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വിനോദസഞ്ചാര മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. സമാധാന ബോർഡിൽ അംഗത്വത്തിന് 100 കോടി ഡോളർ നൽകണമെന്ന നിബന്ധനയും ട്രംപിന്റെ ഏകപക്ഷീയമായ അധികാരങ്ങളും കാരണം ജർമ്മനിയും ഫ്രാൻസും ഇതിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കാനഡ നിലനിൽക്കുന്നത് അമേരിക്കയുടെ കരുണയിലാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക്, കാനഡ അഭിവൃദ്ധി പ്രാപിക്കുന്നത് കനേഡിയൻ ജനതയുടെ കരുത്തിലാണെന്ന് മാർക്ക് കാർണി മറുപടി നൽകി. ഇതോടെ ദീർഘകാലമായുള്ള യുഎസ്-കാനഡ-മെക്സിക്കോ വ്യാപാര കരാറിന്റെ ഭാവി പോലും ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Canada greenland peace board
    Latest News
    ഇറാനുമായുള്ള ധാരണാപത്രം ഇറാന്റെ നിരുപാധിക കീഴടങ്ങലെന്ന് ട്രംപ്​
    19/06/2026
    വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കവിഞ്ഞു
    19/06/2026
    സൗദിയില്‍ ടൂറിസം മേഖലയില്‍ പത്തു ശതമാനം വളര്‍ച്ചയെന്ന് അല്‍ഖതീബ്
    19/06/2026
    കന്നി ബജറ്റിൽ ഉമ്മൻ ചാണ്ടി ഇൻഷുറൻസും പ്രിയദർശിനി പദ്ധതിയും; മിഷൻ സമുദ്ര’യുമായി വി.ഡി. സതീശൻ സർക്കാർ; റബറിന് താങ്ങുവില 250 രൂപയാക്കി
    19/06/2026
    മയക്കുമരുന്ന് വിതരണം: ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    19/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version