മലപ്പുറം: താനൂർ ശോഭപ്പറമ്പിൽ കരിമരുന്നിന് തീപിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരിൽ രണ്ടു പേരെ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക് മാറ്റി. മുഹമ്മദ് കുട്ടി, വേണുഗോപാൽ, ബിനൂഷ് ഗോപാലൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



