ദമാം- സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കിഴക്കൻ പ്രവിശ്യകളിലെ വിവിധ നഗരങ്ങളിൽ പെയ്യുന്ന മഴയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്കൂൾ പഠനം മദ്റസത്തി പ്ലാറ്റ് ഫോം വഴി തുടരും.
ദമ്മാം നഗരത്തിലെ എല്ലാ സ്‌കൂളുകളും അൽ-ഖോബാർ, അൽ-ഖത്തീഫ്, അൽ-ബൈദ, ജുബൈൽ, റാസ് തനൂറ, ബുഖൈഖ്, അൽ-നൈരിയ, അൽ ഉല തുടങ്ങിയ ഗവർണറേറ്റുകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



