Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, November 5
    Breaking:
    • മലയാള കവിതയെ വയലാർ പരമ്പരാ​ഗത സൗന്ദര്യ സങ്കല്പങ്ങളിൽനിന്ന് മോചിപ്പിച്ചു- സമീക്ഷ പ്രതിമാസ വായന
    • ന്യൂയോർക്കിലെ ജൂത സമൂഹം ഇസ്രായിലിലേക്ക് കുടിയേറണം, മംദാനി ഹമാസ് അനുകൂലി: ഇസ്രായിൽ മന്ത്രി
    • സൗദിയില്‍ മൂന്നു മാസത്തിനിടെ ട്രെയിന്‍ യാത്രക്കാര്‍ 28 ലക്ഷം കവിഞ്ഞു
    • സൗദിയിൽ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്കെതിരെ 63,000 ലേറെ പരാതികള്‍
    • വേശ്യാവൃത്തി: മദീനയില്‍ മൂന്നംഗ സംഘം അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    മലയാള കവിതയെ വയലാർ പരമ്പരാ​ഗത സൗന്ദര്യ സങ്കല്പങ്ങളിൽനിന്ന് മോചിപ്പിച്ചു- സമീക്ഷ പ്രതിമാസ വായന

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/11/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: മലയാളകവിതയെ പരമ്പരാഗതസൗന്ദര്യസങ്കല്പങ്ങളിൽനിന്നും വരേണ്യസംസ്കൃതിയിൽനിന്നും മുക്തമാക്കുന്നതിൽ വയലാർ രാമവർമ്മ വഹിച്ച പങ്ക് നിസ്തുലമാണെന്ന് സമീക്ഷ പ്രതിമാസ വായനാവേദി അഭിപ്രായപ്പെട്ടു. നവയുഗ പ്രതീക്ഷകളും വിപ്ലവസ്വപനങ്ങളും കാവ്യഭംഗിയും മനോഹരമായി സമ്മേളിക്കുന്ന കവിതകളും ഗാനങ്ങളുമായി ‘ പച്ചമണ്ണിൻ മനുഷ്യത്വമായി’ കടന്നുവന്ന വയലാർ, ആസ്വാദനം സാധാരണക്കാരനു കൂടി പ്രാപ്യമാക്കി എന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. വയലാറിന്റെ ഓർമ്മകൾക്ക് അരനൂറ്റാണ്ട് തികയുന്ന ഒക്ടോബറിൽ സംഘടിപ്പിക്കപ്പെട്ട ‘പ്രഭാതവായന’ യിലാണ് സദസ്സ് വയലാറിനെ അനുസ്മരിച്ചത്. യോഗം സലീന മുസഫർ ഉദ്ഘാടനം ചെയ്തു.

    മലബാറിലെ മുസ്ലിം കുടുംബങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന സംഘർഷങ്ങൾ, സേബ എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ ആവിഷ്ക്കരിക്കുന്ന ഫർസാനയുടെ “കിള” എന്ന നോവലിന്റെ വായനാനുഭവം മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ മുസാഫിർ പങ്കുവച്ചു. മാധ്യമപ്രവർത്തനരംഗത്തെ വലതുപക്ഷവർഗ്ഗീയവത്കരണത്തെയും അനഭിലഷണീയമായ അനുരഞ്ജനങ്ങളെയും തുറന്നു കാട്ടുന്ന കമൽ റാം സജീവിന്റെ “ന്യൂസ് ഡെസ്കിലെ കാവിയും ചുവപ്പും” എന്ന കൃതിയെ റഫീഖ് പത്തനാപുരം സദസ്സിന് പരിചയപ്പെടുത്തി. പ്രമുഖ പോലീസ് സർജനായ ഡോക്ടർ ബി.ഉമാദത്തൻ ഫോറെൻസിക് തെളിവുകളുടെ സഹായത്തോടെ തെളിയിച്ച കേസുകളുടെ കഥാരൂപത്തിലുള്ള ആവിഷ്‌കാരമായ”കപാലം” അനുപമാബിജുരാജ് അവതരിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനജേതാവായ ലാസ്ലോ ക്രസ്‌നഹോർകൈയുടെ സാഹിത്യ ജീവിതത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ സമ്മാനാർഹമായ “പ്രതിരോധത്തിന്റെ വിഷാദം” (The Melancholy Of Resistance) എന്ന കൃതിയെക്കുറിച്ചും ഷാജു അത്താണിക്കൽ സമഗ്രമായി വിവരിച്ചു. മനുഷ്യ ശരീരത്തിന്റെ ജീവശാസ്ത്രരഹസ്യങ്ങൾ ലളിതമായി വിവരിക്കുന്ന ബിൽ ബ്രയ്‌സൻറെ ജനപ്രിയശാസ്ത്രഗ്രന്ഥമായ ” ദി ബോഡി-എ ഗൈഡ് ഫോർ ഒക്യുപെണ്ട്സ്” എന്ന കൃതിയുടെ അവതരണം അസൈൻ ഇല്ലിക്കൽ നിർവഹിച്ചു.
    റഷീദ് വെന്നിയൂർ എഡിറ്റ് ചെയ്ത, എം.ടി. സ്മരണകളുടെ സമാഹാരമായ ” ഞാൻ അറിഞ്ഞ എം.ടി” എന്ന പുസ്തകം എഴുത്തുകാരനായ സൈഫുദ്ദീൻ വണ്ടൂർ സദസ്സിന് പരിചയപ്പെടുത്തി.

    രക്തബന്ധങ്ങൾക്കപ്പുറം മനുഷ്യബന്ധങ്ങളുടെ കഥപറയുന്ന, ടർക്കിഷ് സംവിധായകൻ കാൻ ഉൽകെയ് സംവിധാനം ചെയ്ത “അയ്‌ലാ- ദി ഡോട്ടർ ഓഫ് വാർ” എന്ന ചിത്രത്തിന്റെ ദൃശ്യാനുഭവം ജൗഹർ പങ്കുവച്ചു.
    റജിയാ വീരാൻ, അബ്ദുള്ള മുക്കണ്ണി, അഫ്സൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അലി അരീക്കത്ത്, സുനിത അസൈൻ എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി. സമീക്ഷ ചെയർമാൻ ഹംസ മദാരി അധ്യക്ഷത വഹിച്ചു. കൺവീനർ അസൈൻ ഇല്ലിക്കൽ സ്വാഗതവും അദ്നു നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Sameeksha
    Latest News
    മലയാള കവിതയെ വയലാർ പരമ്പരാ​ഗത സൗന്ദര്യ സങ്കല്പങ്ങളിൽനിന്ന് മോചിപ്പിച്ചു- സമീക്ഷ പ്രതിമാസ വായന
    05/11/2025
    ന്യൂയോർക്കിലെ ജൂത സമൂഹം ഇസ്രായിലിലേക്ക് കുടിയേറണം, മംദാനി ഹമാസ് അനുകൂലി: ഇസ്രായിൽ മന്ത്രി
    05/11/2025
    സൗദിയില്‍ മൂന്നു മാസത്തിനിടെ ട്രെയിന്‍ യാത്രക്കാര്‍ 28 ലക്ഷം കവിഞ്ഞു
    05/11/2025
    സൗദിയിൽ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്കെതിരെ 63,000 ലേറെ പരാതികള്‍
    05/11/2025
    വേശ്യാവൃത്തി: മദീനയില്‍ മൂന്നംഗ സംഘം അറസ്റ്റില്‍
    05/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version