Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 31
    Breaking:
    • യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന എല്ലാവർക്കും ഇനി മുതൽ ഇ-പാസ്‌പോർട്ട് മാത്രം
    • വനിതാ ലോകകപ്പ്; ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ, കന്നി കിരീടം ലക്ഷ്യമിട്ട് ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ
    • മൂന്നാം പാദത്തില്‍ സൗദിയില്‍ അഞ്ചു ശതമാനം സാമ്പത്തിക വളര്‍ച്ച
    • യുവതിക്കു നേരെ ലൈംഗികാതിക്രമം; അല്‍ഖസീമില്‍ പ്രവാസി അറസ്റ്റില്‍
    • എസ്.ഐ.ആർ പ്രവാസികളുടെ പ്രശ്‌നം ഏറെ ഗൗരവമുള്ളത് ,ചർച്ച ചെയ്യും; മുഖ്യമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Crime

    ബംഗളൂരുവിൽ ഡെലിവറി ബോയിയെ കാറിടിച്ച് കൊലപ്പെടുത്തി മലയാളി യുവാവിന്റെ കൊടും ക്രൂരത; ഭാര്യയും അറസ്റ്റിൽ, നിർണായകമായത് സി.സി.ടി.വി ദൃശ്യങ്ങൾ​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/10/2025 Crime India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അറസ്റ്റിലായ മനോജ് കുമാറും ഭാര്യ ആരതിയും. കൊല്ലപ്പെട്ട ദർശൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബംഗളൂരു– കാറിൻ്റെ റിയർ വ്യൂ മിറർ തകർത്തതിൻ്റെ പേരിൽ 24 വയസ്സുള്ള ഡെലിവറി ഏജൻ്റിനെ മനഃപൂർവം കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ കളരിപ്പയറ്റ് പരിശീലകനും ഭാര്യയും അറസ്റ്റിൽ. ഒക്ടോബർ 25-ന് നടന്ന ദാരുണമായ സംഭവത്തിൽ കെമ്പട്ടള്ളി സ്വദേശിയായ ദർശനാണ് കൊല്ലപ്പെട്ടത്.

    സംഭവവുമായി ബന്ധപ്പെട്ട് മനോജ് കുമാർ (32), ഭാര്യ ആരതി ശർമ (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജമ്മുകശ്മീർ സ്വദേശിയാണ് ആരതി. അറസ്റ്റിലായ ദമ്പതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദക്ഷിണ ബംഗളൂരുവിലെ നടരാജ ലേഔട്ടിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. ഭക്ഷണ വിതരണത്തിന് പോവുകയായിരുന്ന ദർശൻ്റെ സ്‌കൂട്ടർ, ദമ്പതികൾ സഞ്ചരിച്ച കാറിലിടിച്ചതിനെ തുടർന്ന് വലതുവശത്തെ റിയർ വ്യൂ മിററിന് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു.

    സംഭവത്തിൽ ദർശൻ ക്ഷമ ചോദിച്ച് യാത്ര തുടരുകയായിരുന്നു. എന്നാൽ, കുപിതനായ മനോജ് കുമാർ കാർ യൂടേൺ എടുത്ത് സ്‌കൂട്ടറിനെ പിന്തുടർന്നു. തുടർന്ന് മനഃപൂർവം പിന്നിൽ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ ദർശൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്. സ്‌കൂട്ടറിൽ പിറകിലിരുന്ന വരുണിനും പരിക്കേറ്റിരുന്നു.

    ആദ്യം ഇതൊരു സ്വാഭാവിക റോഡപകട മരണമായാണ് പോലീസ് കരുതിയത്. എന്നാൽ, ദർശൻ്റെ സഹോദരി മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് ജെ.പി നഗർ ട്രാഫിക് പോലീസിൽ പരാതി നൽകിയതോടെയാണ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത്. തുടർന്നാണ് ഇത് മനഃപൂർവം ചെയ്ത ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.

    കൊലപാതകം നടന്നയുടൻ, കാറിൻ്റെ തകർന്ന ഭാഗങ്ങൾ എടുക്കാനായി ദമ്പതികൾ തിരികെ സ്ഥലത്ത് എത്തിയതിൻ്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ദർശനെ കാറിടിപ്പിക്കുന്ന വേളയിൽ ദമ്പതികൾ മുഖംമൂടി ധരിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ദർശനെ കാറിടിപ്പിക്കുമ്പോൾ താൻ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ എന്നാണ് മനോജ് കുമാർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. കാറിൻ്റെ ഭാഗങ്ങൾ എടുക്കാനാണ് ഭാര്യ ആരതി എത്തിയതെന്നും മൊഴിയിലുണ്ട്. ഈ മൊഴി പോലീസ് പരിശോധിച്ചുവരികയാണ്.

    സഹോദരിയും അമ്മയുമടങ്ങുന്ന നിർധന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ട ദർശൻ. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

    #ExpressBangalore | Food delivery agent killed in #Bengaluru: CCTV footage shows how a couple chased, rammed car into himhttps://t.co/DoW9cA8vFa pic.twitter.com/wQ0tb2S1VU

    — The Indian Express (@IndianExpress) October 30, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bengaluru crime Death delivery boy delivery boy killed malayali murder
    Latest News
    യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന എല്ലാവർക്കും ഇനി മുതൽ ഇ-പാസ്‌പോർട്ട് മാത്രം
    31/10/2025
    വനിതാ ലോകകപ്പ്; ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ, കന്നി കിരീടം ലക്ഷ്യമിട്ട് ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ
    30/10/2025
    മൂന്നാം പാദത്തില്‍ സൗദിയില്‍ അഞ്ചു ശതമാനം സാമ്പത്തിക വളര്‍ച്ച
    30/10/2025
    യുവതിക്കു നേരെ ലൈംഗികാതിക്രമം; അല്‍ഖസീമില്‍ പ്രവാസി അറസ്റ്റില്‍
    30/10/2025
    എസ്.ഐ.ആർ പ്രവാസികളുടെ പ്രശ്‌നം ഏറെ ഗൗരവമുള്ളത് ,ചർച്ച ചെയ്യും; മുഖ്യമന്ത്രി
    30/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.