Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 12
    Breaking:
    • ഐപിഎൽ; സഞ്ജു സെഞ്ച്വറിയിൽ ചെന്നൈക്ക് ആദ്യ ജയം
    • ആശാ ഭോസ്‌ലെ ആശുപത്രിയിൽ; അണുബാധയും ക്ഷീണവും
    • വികസന പ്രവർത്തനങ്ങളിൽ വിഭഗീയത അരുത്; വിസ്‌ഡം ജില്ലാ സംഗമം
    • ഖാംനഇയുടെ മുഖത്തിന് ഗുരുതര പരിക്കേറ്റതായും കാലുകളില്‍ ഒന്ന് മുറിച്ചുമാറ്റപ്പെട്ടതായും റിപ്പോര്‍ട്ട്
    • സൗദിയില്‍ ഒരാഴ്ചക്കിടെ 15,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കെ.എം ഷാജി സുന്നി വിഭാഗത്തെ വേദനിപ്പിച്ചു, ഖബറിടത്തിൽ തുണി വിരിക്കുന്നത് തെറ്റോ, വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/10/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- ദർഗകളിൽ തുണി വിരിക്കുന്നത് മന്ത്രിമാരുടെ ചുമതലയല്ല എന്ന പ്രസ്താവന നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് വിമർശനം. വിശുദ്ധാത്മാക്കളുടെ ഖബറിടത്തിൽ അവരെ ആദരിച്ചുകൊണ്ട് വസ്ത്രം വിരിക്കുന്നത് തെറ്റാണെന്ന നിലയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി നടത്തിയ പ്രസ്താവന മതവിശ്വാസികളെ, പ്രത്യേകിച്ച് സുന്നി വിഭാഗത്തെ ഏറെ വേദനിപ്പിക്കുന്നതും തീർത്തും പ്രതിഷേധാർഹവുമാണെന്നും ഹമീദ് ഫൈസി പറഞ്ഞു.

    സുന്നികൾക്ക് എതിരെ ഷാജി നടത്തുന്ന ആദ്യത്തെ പ്രതികരണമല്ല ഇതെന്നും സുന്നികൾക്കെതിരെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷനെതിരെയും സുന്നി സംഘടനകൾക്കെതിരെയും കഴിഞ്ഞ കുറച്ച് കാലമായി ചിലർ പ്രതികരിച്ചു കൊണ്ടിരിക്കുകയാണെന്നും ഫൈസി പറഞ്ഞു. സമസ്തയെ ദുർബലപ്പെടുത്താൻ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്ന രീതി ആർക്കും ഗുണം ചെയ്യില്ല. മുജാഹിദ് വിഭാഗങ്ങൾക്ക് മുസ്ലിം ലീഗിൽ എത്ര ഉയർന്ന സ്ഥാനവും അലങ്കരിക്കാം. സുന്നികൾ അതുൾക്കൊള്ളും. പക്ഷേ, ആ സ്ഥാനത്തിരുന്ന് കൊണ്ട് മുസ്ലീങ്ങളുടെ മഹാഭൂരിപക്ഷം വരുന്ന സുന്നികളെയും അവർ ഏറെ ആദരിക്കുന്ന മഹാത്മാക്കളെയും ഇകഴ്ത്തി കാണിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല.
    ഈ പ്രസ്താവനയിലൂടെ മാതാ അമൃതാനന്ദമയി ദേവിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ഷാജി ശ്രമിക്കുന്നത്. മന്ത്രിമാക്കും പാർട്ടി നേതാക്കൾക്കും മതവിശ്വാസവും മതാനുഷ്ഠാന കർമ്മങ്ങളും എത്ര വരെ നിർവഹിക്കാം എന്ന് ഷാജി വ്യക്തമാക്കേണ്ടിയിരിക്കുന്നു.
    മുസ്ലിം ലീഗിൽ ഏറ്റവും ആദരണീയരായ നേതാക്കളായി കരുതപ്പെടുന്ന പാണക്കാട് സാദാത്തുക്കളുടെ മഖാമുകളിൽ വസ്ത്രം വിരിച്ചതിനെ കുറിച്ചും മുസ്ലിം ലീഗ് നേതാക്കന്മാർ മഹാന്മാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യുന്നതും അവിടെ വസ്ത്രം വിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് എന്താണ് ഷാജിക്ക് പറയാനുള്ളതെന്നും ഹമീദ് ഫൈസി ചോദിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hameed Faizy Ambalakadvu KM SHAJI League
    Latest News
    ഐപിഎൽ; സഞ്ജു സെഞ്ച്വറിയിൽ ചെന്നൈക്ക് ആദ്യ ജയം
    11/04/2026
    ആശാ ഭോസ്‌ലെ ആശുപത്രിയിൽ; അണുബാധയും ക്ഷീണവും
    11/04/2026
    വികസന പ്രവർത്തനങ്ങളിൽ വിഭഗീയത അരുത്; വിസ്‌ഡം ജില്ലാ സംഗമം
    11/04/2026
    ഖാംനഇയുടെ മുഖത്തിന് ഗുരുതര പരിക്കേറ്റതായും കാലുകളില്‍ ഒന്ന് മുറിച്ചുമാറ്റപ്പെട്ടതായും റിപ്പോര്‍ട്ട്
    11/04/2026
    സൗദിയില്‍ ഒരാഴ്ചക്കിടെ 15,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍
    11/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version