കുവൈത്ത് സിറ്റി– കുവൈത്തി യുവാവ് മാതാവിനെ കഴുത്തറുത്ത് കൊന്നു. സഅദ് അൽഅബ്ദുല്ല പ്രദേശത്തെ കുടുംബ വീട്ടിൽ വെച്ചാണ് സംഭവം. 77 വയസുള്ള മാതാവിനെയാണ് 33കാരനായ യുവാവ് കൊലപ്പെടുത്തിയത്. സംഭവം നടന്ന ഉടൻ തന്നെ മകൾ മാതാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃത്യത്തിനു ശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ അൽനഈം പ്രദേശത്തുവെച്ച് പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പോലീസ് പ്രതിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group