തൃശൂര്‍ – തൃശൂരില്‍ പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. പോട്ട പാലസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് നീതു ആശുപത്രിയില്‍ പ്രസവം നിര്‍ത്തുന്നതിനുള്ള ചികിത്സയ്ക്ക് വിധേയയായത്. അനസ്തേഷ്യയിലെ പിഴവാണ് മരണത്തിന് കാരണമെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രിക്കെതിരെ ബന്ധുക്കള്‍ ചാലക്കുടി പോലീസില്‍ പരാതി നല്കി. ചികിത്സാ രേഖകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി അപസ്മാരം വന്ന് വന്ന് അബോധാവസ്ഥയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. . മരണ കാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകുവെന്ന് പാലസ് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group