കോട്ടയം – കോട്ടയത്ത് ചേർന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗം യു.ഡി.എഫ് ജില്ലാ താൽക്കാലിക ചെയർമാനായി ഇ.ജെ. ആഗസ്തിയെ തെരഞ്ഞെടുത്തു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫാണ് ഇ. ജെ ആഗസ്തിയുടെ പേര് നിർദ്ദേശിച്ചത്. സജി മഞ്ഞക്കടമ്പിൽ രാജിവച്ച സാഹചര്യത്തിലാണ് യോഗം ചേർന്നത്.
പ്രശ്നങ്ങളൊക്കെ കേരള കോൺഗ്രസ് തന്നെ പരിഹരിക്കട്ടെ എന്നും, സജി മടങ്ങി വന്നാൽ തുടർകാര്യം ആലോചിക്കാമെന്നും യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. സജിയുടെ രാജി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, സജിയുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. രാജി ഒഴിവാക്കണോ എന്ന് തീരുമാനിക്കേണ്ടത് സജി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി. എഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജ് അടക്കമുള്ളവർ യു ഡി എഫ് യോഗത്തിൽ പങ്കെടുത്തു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group