Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 17
    Breaking:
    • ഗതാഗതക്കുരുക്കില്‍ മണിക്കൂറുകള്‍; ഭാര്യാ പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനായില്ല, ടോള്‍ ബൂത്തില്‍ പ്രതിഷേധിച്ച് വ്യവസായി
    • ഇൻകാസ് ഖത്തർ പ്രഥമ “ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരം” വി.എസ്. ജോയിക്ക്.
    • ബഹ്റൈൻ അമേരിക്കയുമായി 17 ബില്യൺ ഡോളർ കരാർ; നേരിട്ടുള്ള വിമാന സർവീസും പുതിയ നിക്ഷേപ പദ്ധതികളും
    • സിറിയക്കെതിരായ ഇസ്രായേൽ അധിനിവേശ ആക്രമണങ്ങളെ അപലപിച്ച് ഖത്തർ
    • ഇന്ത്യൻ കാർ വിപണിയിൽ ട്വിസ്റ്റ്; വൻ തിരിച്ചടിയിൽ പകച്ച് മാരുതി സുസുക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടൻ്റെയും ഗൗരി ലക്ഷ്‌മിയുടെയും പാട്ടുകൾ ഒഴിവാക്കാൻ ശുപാർശ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/07/2025 Kerala Education Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– കാലിക്കറ്റ് സർവകലാശാലയിലെ ബി.എ മലയാളം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന വേടൻ്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന ഗാനവും ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേ’ എന്ന ഗാനവും സിലബസിൽ നിന്ന് ഒഴിവാക്കണമെന്ന് വിദഗ്‌ധ സമിതി ശുപാർശ ചെയ്തു. സർവകലാശാല വൈസ് ചാൻസലറിന്റെ നിർദേശപ്രകാരം രൂപീകരിച്ച സമിതിയാണ് പഠനവും ശുപാർശയും നടത്തിയത്.

    മുൻ മലയാളം വിഭാഗം മേധാവി ഡോ. എം.എം. ബഷീർ അധ്യക്ഷനായ സമിതി വൈസ് ചാൻസലർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റാപ്പ് ഗാനം മലയാളം പാഠ്യപദ്ധതിയിലേക്ക് ഉൾപ്പെടുത്തുന്നത് യുക്തിയില്ലെന്നും, അതിന് സാഹിത്യപരമായ മൂല്യങ്ങളില്ലെന്നും സമിതി അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വേടൻ്റെ ഗാനവും മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന ഗാനവുമായുള്ള താരതമ്യ പഠനത്തിനായി പുതിയ സിലബസ്സിൽ ഉൾപ്പെടുത്താൻ ​ഒരുങ്ങിയിരുന്നതെങ്കിലും ഇതിനെതിരെ സിൻഡിക്കറ്റിലെ ബി.ജെ.പി അംഗം എ.കെ. അനുരാജ് ചാൻസലർ കൂടിയായ ഗവർണർ വിശ്വനാഥ് അർലേക്കറിന് പരാതി നൽകിയിരുന്നു.തു‌ടർന്ന് റാപ്പ് സംഗീതം പഠന വിഷയമായി പരിഗണിക്കാൻ അനുകൂലതയില്ലെന്ന് സമിതി വിലയിരുത്തി.

    ഇതിന് പുറമെ, ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേ’ എന്ന പാട്ടും കഥകളി സംഗീതവുമായി താരതമ്യം ചെയ്യുന്നതിന് ഉൾപ്പെടുത്തിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇതുപോലുള്ള പാഠങ്ങൾ വിദ്യാർത്ഥികൾക്ക് ഗ്രഹിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതിനാൽ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കേണ്ടതാണെന്നും ശുപാർശ പറയുന്നു.

    സിനിമയോ റാപ്പ് സംഗീതമോ പോലുള്ള ജനപ്രിയ കലാരൂപങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നത് പാഠ്യപദ്ധതിയുടെ ഗൗരവത്തെയും സാഹിത്യ മൂല്യത്തെയും ബാധിക്കുമെന്നും സമിതി വിലയിരുത്തിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    calicut univesity gouri lakshmi syllabus Vedan Vice Chancellor
    Latest News
    ഗതാഗതക്കുരുക്കില്‍ മണിക്കൂറുകള്‍; ഭാര്യാ പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനായില്ല, ടോള്‍ ബൂത്തില്‍ പ്രതിഷേധിച്ച് വ്യവസായി
    17/07/2025
    ഇൻകാസ് ഖത്തർ പ്രഥമ “ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരം” വി.എസ്. ജോയിക്ക്.
    17/07/2025
    ബഹ്റൈൻ അമേരിക്കയുമായി 17 ബില്യൺ ഡോളർ കരാർ; നേരിട്ടുള്ള വിമാന സർവീസും പുതിയ നിക്ഷേപ പദ്ധതികളും
    17/07/2025
    സിറിയക്കെതിരായ ഇസ്രായേൽ അധിനിവേശ ആക്രമണങ്ങളെ അപലപിച്ച് ഖത്തർ
    17/07/2025
    ഇന്ത്യൻ കാർ വിപണിയിൽ ട്വിസ്റ്റ്; വൻ തിരിച്ചടിയിൽ പകച്ച് മാരുതി സുസുക്കി
    17/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version