Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 1
    Breaking:
    • പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി ഇറാൻ; പാകിസ്ഥാൻ മധ്യസ്ഥത വഹിക്കും
    • വാണിജ്യ സിലിണ്ടർ വിലവർധന: ആറാം തീയതി സംസ്ഥാനത്ത് ഹോട്ടൽ പണിമുടക്ക്
    • മലപ്പുറം ജില്ല രണ്ടായി വിഭജിക്കണം: തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ് പ്രമേയം
    • ഗാസയിലെ ഡോക്ടർമാരെ തടവിലാക്കിയതിനെതിരെ ഇസ്രായേൽ മനുഷ്യാവകാശ സംഘടന സുപ്രീം കോടതിയിൽ
    • ഇറാൻ ആക്രമണം: തകർന്ന ക്ലൗഡ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്ന് ആമസോൺ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    സിവിൽ ഏവിയേഷൻ സഹകരണം: കുവൈത്തും ഇന്ത്യയും പുതിയ കരാറിൽ ഒപ്പുവച്ചു

    ഇന്ത്യ-കുവൈത്ത് വിമാന സർവീസുകൾ വ‍ർദ്ധിപ്പിക്കും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/07/2025 Kuwait Gulf India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി– ഇന്ത്യയും കുവൈത്തും തമ്മിലുള്ള സിവിൽ ഏവിയേഷൻ മേഖലയിൽ സഹകരണം വിപുലീകരിക്കുന്നതിന് പുതിയ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് കരാറിന് അന്തിമരൂപം നൽകിയത്. കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രസിഡന്റ് ശൈഖ് ഹമൂദ് അൽമുബാറക്, ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയ അണ്ടർസെക്രട്ടറി സമീർ കുമാർ എന്നിവരാണ് ഒപ്പുവച്ചത്.

    വ്യോമഗതാഗത ബന്ധം ശക്തിപ്പെടുത്തുക, സാങ്കേതിക അറിവ് കൈമാറ്റം നടത്തുക, വ്യോമയാന മേഖലയിലെ പുതിയ ആവശ്യങ്ങൾ പരിഹരിക്കുക എന്നിവ പ്രധാന വിഷയങ്ങളായിരുന്നുവെന്ന് ശൈഖ് ഹമൂദ് അറിയിച്ചു. ഇരുരാജ്യങ്ങളുടെയും വ്യോമഗതാഗത വിപണിയെ വികസിപ്പിക്കാൻ പുതിയ കരാർ സഹായകരമാകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിമാന സർവീസുകൾ വർധിപ്പിക്കൽ, കൂടുതൽ കാര്യക്ഷമമായ നിയന്ത്രണ സംവിധാനങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, അന്താരാഷ്ട്ര മാനേജ്മെന്റ് രീതികൾ എന്നിവ സംബന്ധിച്ച ചർച്ചകളും കൂടിക്കാഴ്ചയിൽ നടന്നു.

    കുവൈത്ത് എയർവേയ്‌സ് ഡയറക്ടർ ബോർഡ് ചെയർമാൻ ക്യാപ്റ്റൻ അബ്‌ദുൽ മുഹ്സിൻ അൽഫഖാൻ, ജസീറ എയർവേയ്‌സ് ചെയർമാൻ മർവാൻ ബുദായ്, ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിഷ്‌അൽ അൽഷമാലി, വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.

    ഇരു രാജ്യങ്ങളിലെയും യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കൂടുതൽ സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കാൻ ഈ ധാരണാപത്രം വഴി സാധ്യതകൾ തുറക്കുമെന്നും ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Civil Aviation Contract DGCA India Kuwait
    Latest News
    പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി ഇറാൻ; പാകിസ്ഥാൻ മധ്യസ്ഥത വഹിക്കും
    01/05/2026
    വാണിജ്യ സിലിണ്ടർ വിലവർധന: ആറാം തീയതി സംസ്ഥാനത്ത് ഹോട്ടൽ പണിമുടക്ക്
    01/05/2026
    മലപ്പുറം ജില്ല രണ്ടായി വിഭജിക്കണം: തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ് പ്രമേയം
    01/05/2026
    ഗാസയിലെ ഡോക്ടർമാരെ തടവിലാക്കിയതിനെതിരെ ഇസ്രായേൽ മനുഷ്യാവകാശ സംഘടന സുപ്രീം കോടതിയിൽ
    01/05/2026
    ഇറാൻ ആക്രമണം: തകർന്ന ക്ലൗഡ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്ന് ആമസോൺ
    01/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version