സന്‍ആ – സൗദി അറേബ്യയിലും യെമനിലും സൗദി സൈന്യത്തെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് തങ്ങള്‍ നിരവധി മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന് പിന്തുണയുള്ള യെമനിലെ ഹൂത്തികള്‍ ശനിയാഴ്ച അറിയിച്ചു.
ആറ് വ്യത്യസ്ത ആക്രമണങ്ങള്‍ നടത്തിയതായി, യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിനെ പിന്തുണക്കുന്ന, സൗദി നേതൃത്വത്തിലുള്ള സഖ്യസേനക്കെതിരെ പോരാടുന്ന ഹൂത്തികളുടെ സൈനിക വക്താവ് യഹ്യ സരീഅ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. അറാംകോയുടെ എണ്ണ കേന്ദ്രങ്ങള്‍, റിയാദ് വിമാനത്താവളം, അതിര്‍ത്തിയുടെ ഇരുവശങ്ങളിലുമുള്ള സൗദി സൈനിക കേന്ദ്രങ്ങള്‍ എന്നിവയാണ് ആക്രമിച്ചതെന്ന് ഹൂത്തി വക്താവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



