ദുബായ്- യുഎഇയിലും ലോകത്തെങ്ങുമുള്ള ദീപാവലി ആഘോഷിക്കുന്നവർക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശംസകൾ നേർന്നു.
ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് സമാധാനവും പ്രതീക്ഷയും നന്മയും ആശംസിച്ച അദ്ദേഹം, ദീപങ്ങളുടെ ഈ ഉത്സവം സുരക്ഷയും സന്തോഷവും സമൃദ്ധിയുമായി മാറട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
“യുഎഇയിലും ലോകമെമ്പാടുമുള്ള ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ഹൃദയപൂർവ്വമായ ആശംസകൾ. ഈ ദീപാവലി നിങ്ങളുടെ ജീവിതത്തിൽ സമാധാനവും പ്രതീക്ഷയും നന്മയും നിറയ്ക്കട്ടെ, നിങ്ങളുടെ ദിവസങ്ങൾ സുരക്ഷയും സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കട്ടെ. ദീപാവലി ആശംസകൾ!” എന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



