റിയാദ്- ആസന്നമായ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് റിയാദ് തൃശൂര്‍ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. ഒ.ഐ.സി.സി പ്രസിഡന്റ് നാസര്‍ വലപ്പാട് യു.ഡി.എഫ് ചെയര്‍മാനും കെ.എം.സി.സി.സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് കബീര്‍ വൈലത്തൂര്‍ ജനറല്‍ കണ്‍വീനറും അന്‍സായി ഷൗക്കത്ത് (ഒഐസിസി), ജയന് കൊടുങ്ങല്ലൂര്‍ (ഒഐസിസി), അന്‍ഷാദ് കൈപ്പമംഗലം, ഷാഫി കല്ലിങല്‍ എന്നിവര്‍ വൈസ് ചെയര്മാന്മാരുമാണ്.
തല്‍ഹത്ത് ഒഐസിസി, ജമാല്‍ അറക്കല്‍ ഒഐസിസി, മുഹമ്മദ് കുട്ടി മുള്ളൂര്‍ക്കര,അബ്ദുല്‍ ഖാദര്‍ വെന്മേനാട് എന്നിവര്‍ കണ്‍വീനര്‍മാരും ആയുള്ള 51 അംഗ യുഡിഎഫ് കമ്മിറ്റിയാണ് നിലവില്‍ വന്നത്. ഏപ്രില്‍ 19 വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് സബര്‍മതി ഒഐസിസി ഓഫീസില്‍ വിപുലമായ യുഡിഎഫ് കണ്വെന്ഷന് നടത്താനും കമ്മിറ്റി തീരുമാനിച്ചു. യുഡിഎഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സുരേഷ് ശങ്കര്‍ ആണ് യുഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളില്‍ എല്ലാ യുഡിഎഫ് ജില്ലാ കമ്മിറ്റികളും നിലവില്‍ വരുമെന്നും കണ്‍വന്‍ഷനുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.