കുവൈത്ത് സിറ്റി – രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ സ്കൂളില്‍ വെച്ച് ഏഴു വയസ്സുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഏഷ്യന്‍ വംശജനായ ശുചീകരണ തൊഴിലാളിയെ കോടതി പത്തു വര്‍ഷം തടവിന് ശിക്ഷിച്ചു. സാല്‍മിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലൂടെയാണ് കേസ് വെളിച്ചത്തുവന്നത്. കുവൈത്ത് പരമോന്നത കോടതിയിലെ രണ്ടാം ബെഞ്ച് ആണ് വിചാരണ പൂര്‍ത്തിയാക്കി പ്രതിക്കുള്ള അന്തിമ ശിക്ഷ പ്രഖ്യാപിച്ചത്. സംഭവം നടന്ന സ്കൂളുമായോ പീഡനത്തിന്റെ സാഹചര്യങ്ങളുമായോ ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



