ജിദ്ദ- മലപ്പുറം, കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ മരിച്ചു. ജിദ്ദ അല്‍ സലാമയില്‍ ജോലി ചെയ്യുന്ന കൊണ്ടോട്ടി മുസ്ലിയാരങ്ങാടി, ചോലമുക്ക് സ്വദേശി പാറക്കാടന്‍ അജയന്‍ (51) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ജിദ്ദ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രിയാണ് മരണപ്പെട്ടതെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. പിതാവ്:കുഞ്ഞിക്കീരന്‍
ഭാര്യ:സരിത, മക്കള്‍: ഗോകുല്‍, ആര്‍ദ്ര, അനാമിക. പതിനഞ്ചു വര്‍ഷത്തോളമായി സൗദിയിലെ ജിദ്ദയില്‍ ജോലി ചെയ്യുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ്ങ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group