പത്തനംതിട്ട– കോഴഞ്ചേരി മെഴുവേലിയില്‍ നവജാതശിശുവിന്റെ മൃതദേഹം പറമ്പില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. മെഴുവേലി സ്വദേശിയായ 21കാരിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നവജാതശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടുവളപ്പില്‍ ചേമ്പിലയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണ കാരണം. അമ്മക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട് വന്നതിനു ശേഷമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ചെങ്ങന്നൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. പ്രസവിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍ ചോദിച്ചിട്ടും യുവതി വ്യക്തമായ മറുപടി നല്‍കിരുന്നില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പത്തനംതിട്ട ഡി.എം.ഒയെ അറിയിക്കുകയായിരുന്നു. ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ടി.കെ വിനോദ് കൃഷ്ണന്റെ നേത്രത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭത്തവത്തില് കൂടുതല്‍ അന്യേഷണം നടക്കുന്നു.