ദോഹ– ഖത്തർ റാസ് ലഫാൻ പ്ലാന്റ് സ്ഫോടന അപകടത്തിൽ മരണപ്പെട്ടവരിൽ മലയാളിയും. ഞായറാഴ്ച രാത്രി ഖത്തറിലെ റാസലഫാനിലെ ബർസാൻ ഗ്യാസ് ഫാക്ടറിയിൽ നടന്ന അപകടത്തിലാണ് കോഴിക്കോട് ജില്ലയിലെ നാദാപുരം പുറമേരി സ്വദേശി അർജുൻ കളരിയുള്ളതിൽ (30 വയസ്സ്) മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. അപകടത്തിൽ 12 ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരണപ്പെട്ടതായി ഖത്തർ ഗ്യാസ് അധികൃതർ ഇന്നലെ സ്ഥിരീകരിച്ചിരുന്നു.