Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 1
    Breaking:
    • ഐചി നഗോയ ഏഷ്യൻ ഗെയിംസിൽ സൗദിക്ക് ആദ്യ സ്വർണ്ണ മെഡൽ
    • മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം
    • വധശിക്ഷ നടപ്പാക്കാൻ വിഷം കുത്തിവെച്ചത് രണ്ട് തവണ; മരിക്കാതെ വനിതാ കുറ്റവാളി, വധശിക്ഷ തടഞ്ഞ് കോടതി
    • ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യു.എ.ഇയിലേക്ക് മാറ്റി; ആശുപത്രിയിലെത്തി സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ
    • ഇറാഖിൽ നിന്നുള്ള യു.എസ് സൈനിക പിന്മാറ്റം: ചരിത്രപരമായ വിജയമെന്ന് ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    മാനുഷിക സേവന രംഗത്ത് സി.എച്ച്. സെന്ററിന്റെ പ്രവർത്തനം സമാനതകളില്ലാത്തത്: അബ്ദുള്ള ആറങ്ങാടി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ23/06/2026 UAE Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർത്ഥം കേരളത്തിലുടനീളം സി.എച്ച്. സെന്റർ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റും കാഞ്ഞങ്ങാട് സി.എച്ച്. സെന്റർ യു.എ.ഇ കേന്ദ്ര കമ്മിറ്റി ജനറൽ കൺവീനറുമായ അബ്ദുള്ള ആറങ്ങാടി അഭിപ്രായപ്പെട്ടു. സമൂഹത്തിലെ നിർധനരും രോഗികളും അടിയന്തര സഹായം ആവശ്യമായവരുമുൾപ്പെടെ നിരവധിപേർക്ക് ആശ്വാസവും കൈത്താങ്ങും നൽകുന്ന സ്ഥാപനമാണ് സി.എച്ച്. സെന്ററെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ കെ.എം.സി.സി പി.കെ കുഞ്ഞി അബ്ദുള്ള ഹാജി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സി.എച്ച്. സെന്റർ ദുബൈ കാഞ്ഞങ്ങാട് ചാപ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഹനീഫ് ബാവ നഗർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ബഷീർ പാറപ്പള്ളി സ്വാഗതം ആശംസിച്ചു.

    കൺവെൻഷനിൽ വെച്ച് സി.എച്ച്. സെന്റർ കാഞ്ഞങ്ങാട് ദുബൈ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി ഹനീഫ് ബാവ നഗർ (ചെയർമാൻ), ബഷീർ പാറപ്പള്ളി (ജനറൽ കൺവീനർ), ആരിഫ് കൊത്തിക്കാൽ (ട്രഷറർ), അഷ്റഫ് ബച്ചൻ അതിഞ്ഞാൽ (കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വൈസ് ചെയർമാന്മാരായി അഷ്റഫ് ഓട്ടോമിഡാസ്, ജലീൽ മെട്രോ, ഹനീഫ് കുളത്തിങ്ങൽ, സന മാണിക്കോത്ത്, ഖാലിദ് പാലക്കി, റഷീദ് ആവിയിൽ, കെ.എം.കെ സുബൈർ, ഫൈസൽ മുട്ടുംതല എന്നിവരെയും, ജോയിന്റ് കൺവീനർമാരായി അസീസ് പടന്നക്കാട്, ബാവ മുഹമ്മദ് അലി, ഷുഹൈബ് ഭാവനഗർ, ഡോക്ടർ താജുദ്ദീൻ കാരാട്ട്, ഷാനിദ് മാണിക്കോത്ത്, അഷ്‌റഫ് ആവിയിൽ, ഇർഫാദ് തായൽ, ജലീൽ ഭാവനഗർ എന്നിവരെയും തിരഞ്ഞെടുത്തു.

    ചടങ്ങിൽ സി.എച്ച്. നൂറുദ്ദീൻ കാഞ്ഞങ്ങാട്, അഷ്‌റഫ് ഓട്ടോമിഡാസ്, ജലീൽ മെട്രോ, ഖാലിദ് പാലാക്കി, റഷീദ് ആവിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ദുബൈ സി.എച്ച്. സെന്റർ ട്രഷറർ ആരിഫ് കൊതിക്കാൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CH Center
    Latest News
    ഐചി നഗോയ ഏഷ്യൻ ഗെയിംസിൽ സൗദിക്ക് ആദ്യ സ്വർണ്ണ മെഡൽ
    01/10/2026
    മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം
    01/10/2026
    വധശിക്ഷ നടപ്പാക്കാൻ വിഷം കുത്തിവെച്ചത് രണ്ട് തവണ; മരിക്കാതെ വനിതാ കുറ്റവാളി, വധശിക്ഷ തടഞ്ഞ് കോടതി
    01/10/2026
    ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യു.എ.ഇയിലേക്ക് മാറ്റി; ആശുപത്രിയിലെത്തി സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ
    01/10/2026
    ഇറാഖിൽ നിന്നുള്ള യു.എസ് സൈനിക പിന്മാറ്റം: ചരിത്രപരമായ വിജയമെന്ന് ഇറാൻ
    01/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version