ജിദ്ദ: മലപ്പുറം ജില്ല കെ എം സി സി വനിത വിംഗ് വാർഷികം ആഘോഷിച്ചു. ”വാർഷികോത്സവ് 2026″ എന്ന നാമകരണത്തിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ കുട്ടികൾക്കും വനിതകൾക്കുമായി നിരവധി ഗെയിംസും മത്സരങ്ങളുമുണ്ടായിരുന്നു. ജിദ്ദയിലെ മുതജരിബ് വില്ലയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ല കെ എം സി സി വനിത വിംഗ് പ്രസിഡൻ്റ് റസീന പള്ളിപ്പറമ്പൻ അധ്യക്ഷത വഹിച്ചു. സൗദി നാഷണൽ കെഎംസിസി സെക്രട്ടറി നാസർ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. ജിദ്ദ മലപ്പുറം ജില്ല കെ എം സി സി ജനറൽ സെക്രട്ടറി നാണി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജില്ല ഭാരവാഹികളായ ഇല്ല്യാസ് കല്ലിങ്ങൽ, അഷ്റഫ് മുല്ലപ്പള്ളി, അബൂട്ടി പള്ളത്ത്, ഖുവൈസ ഏരിയ സെക്രട്ടറി സുലൈമാൻ കൊടവണ്ടി, ഹസീന വണ്ടൂർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജില്ല കെഎംസിസി വനിത വിംഗ് ഭാരവാഹികളായ സലീന ടീച്ചർ, ജാസ്മിൻ വണ്ടൂർ, ഖദീജ മുഹമ്മദ്, ശബ്ന സക്കരിയ്യ, ഇർഷാദ കെ പി, സുഹറാബി മഞ്ചേരി എന്നിവർ വിജയികൾക്ക് സമ്മാനം നൽകി. സെക്രട്ടറി സൻഹ ബഷീർ മത്സരങ്ങൾ നിയന്ത്രിച്ചു. മലപ്പുറം ജില്ല കെഎംസിസി വനിത വിംഗ് ജനറൽ സെക്രട്ടറി സുഹൈല തേറമ്പത്ത് സ്വാഗതവും ട്രഷറർ ഷഫീദ എൻ നന്ദിയും പറഞ്ഞു.
സോഫിയ സുനിൽ, അഫ്സൽ എപ്പിക്കാട്, ഫർസാന എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്ന് പരിപാടിക്ക് മാറ്റുകൂട്ടി. പ്രവാസ പരിമിതികൾക്കുള്ളിൽ ദിനരാത്രങ്ങൾ കഴിച്ചുകൂട്ടുന്ന പ്രവാസി കുടുംബങ്ങൾക്ക് ഇതൊരു വ്യത്യസ്ഥാനുഭവമായിരുന്നു. നാടിൻ്റെ മനോഹാരിത അനുഭവിക്കാൻ കഴിയാതെ പോയ കുട്ടികൾക്ക് തികച്ചും നാട്ടിലെ കലാ-കായികോത്സവങ്ങളുടെ പ്രതീതി സമ്മാനിച്ച് ഒരു രാവുകൂടിയായിരുന്നു ജിദ്ദ മലപ്പുറം ജില്ല കെ എം സി സി വനിത വിംഗ് സംഘടിപ്പിച്ച “വാർഷികോത്സവ് 2026”. അവസാന ഇനമായി സർപ്രൈസ് ഗിഫ്റ്റൊരുക്കിയതും കലാസ്വാദകർക്ക് ആവേശമായി. കലാ – കായിക പരിപാടികളാൽ പ്രവാസി കുടുംബങ്ങൾക്ക് വാർഷികോത്സവ് 2026 വേറിട്ടൊരു പരിപാടിയും ജിദ്ദ മലയാളി സമൂഹത്തിന് ഒരു അടയാളപ്പെടുത്തലുമായി മാറി. മജീദ് കള്ളിയിൽ, ഉനൈസ് കരിമ്പിൽ, യാസിദ് തിരൂർ, ശിഹാബ് പുളിക്കൽ, അലി പാങ്ങാട്ട്, കോയ മോൻ സംബന്ധിച്ചു.



