Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • പ്രവാസി പെന്‍ഷന്‍ അംഗത്വ അംഗീകാരത്തിന് 1 വര്‍ഷം കാത്തിരിപ്പ്, മുഖ്യമന്ത്രിക്ക് പരാതി നല്‍കി അപേക്ഷകര്‍
    • നടന്‍ ആര്യയുടെ വസതിയിലും റെസ്റ്റോറന്റുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്
    • പ്രവാസികളുടെ മരണവും ഹൃദയാഘാതവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • ഇറാൻ-ഇസ്രായേൽ സംഘർഷം ഗാസ വെടിനിര്‍ത്തൽ ചർച്ചകളെ സങ്കീർണമാക്കും: ഖത്തർ
    • ഒഡിഷ കൂട്ട ബലാത്സംഗം: പത്തു പേര്‍ അറസ്റ്റില്‍, പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ മുതിര്‍ന്നവരായി വിചാരണ ചെയ്യണമെന്ന് പോലീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഇസ്രായിലിനെതിരെ ഫത്താഹ് ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചതായി ഇറാന്‍, സമ്പൂർണ്ണ യുദ്ധം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/06/2025 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മിസൈല്‍ യൂനിറ്റ് കമാന്‍ഡര്‍ അമീര്‍ അലി ഹാജിസാദെ കഴിഞ്ഞ വര്‍ഷം ഹൈപ്പര്‍സോണിക് ഫത്താഹ് -2 മിസൈലിനെ കുറിച്ച് അലി ഖാംനഇക്ക് വിശദീകരിച്ചു നല്‍കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആറാം ദിവസത്തിലേക്ക് കടന്നതോടെ ഇസ്രായിലിനെതിരെ നടത്തിയ പുതിയ ആക്രമണത്തില്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3 ന്റെ പതിനൊന്നാമത്തെ തരംഗം ഫത്താഹ്-1 മിസൈലുകള്‍ ഉപയോഗിച്ചാണ് നടത്തിയതെന്ന് സ്റ്റേറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രസ്താവനയില്‍ റെവല്യൂഷണറി ഗാര്‍ഡ് വിശദീകരിച്ചു. ഇറാന്‍ സൈന്യം ഇസ്രായിലിന്റെ വ്യോമാതിര്‍ത്തിയില്‍ പൂര്‍ണ നിയന്ത്രണം കൈവരിച്ചിട്ടുണ്ട്. ഫത്താഹ് മിസൈലുകള്‍ ഇസ്രായിലിന്റെ യുദ്ധക്കൊതിയന്‍മാരായ സഖ്യകക്ഷിക്ക് ഇറാന്റെ ശക്തിയുടെ സന്ദേശം കൈമാറിയതായും റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. ഇന്ന് രാത്രിയിലെ മിസൈല്‍ ആക്രമണം, ഇസ്രായിലിന്റെ വ്യോമാതിര്‍ത്തിയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമുണ്ടെന്നും ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ക്കെതിരെ ഇസ്രായില്‍ നിവാസികള്‍ ഇപ്പോള്‍ പ്രതിരോധമില്ലാത്തവരാണെന്നും തെളിയിച്ചു – തസ്‌നീം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് പറഞ്ഞു.

    അതിനിടെ, ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ ഇസ്രായിലിനെതിരെ സമ്പൂര്‍ണ യുദ്ധം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഇസ്രായിലുമായി ഒരു വിട്ടുവീഴ്ചയിലും ഏര്‍പ്പെടില്ലെന്നും ഇന്ന് രാവിലെ എക്‌സ് പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ച ട്വീറ്റുകളില്‍ ഖാംനഇ പറഞ്ഞു. ശക്തനായ ഹൈദറിന്റെ പേരില്‍ യുദ്ധം ആരംഭിക്കുന്നു – ജൂതര്‍ ഒളിച്ചുകഴിഞ്ഞ ഖൈബര്‍ കോട്ടയുടെ കവാടം തകര്‍ത്ത നാലാം ഖലീഫ അലിയെ സൂചിപ്പിച്ച് ആദ്യ ട്വീറ്റില്‍ ഖാംനഇ പറഞ്ഞു. തുടര്‍ന്നുള്ള ട്വീറ്റില്‍ ഇറാന്‍ പരമോന്നത നേതാവ് ഭീകര സയണിസ്റ്റ് രാഷ്ട്രത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ആഹ്വാനം ചെയ്തു. ഞങ്ങള്‍ ഒരിക്കലും സയണിസ്റ്റുകളുമായി വിട്ടുവീഴ്ച ചെയ്യില്ല – ഖാംനഇ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാനും ഇസ്രായിലും തമ്മില്‍ വര്‍ധിച്ചുവരുന്ന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ഖാംനഇയുടെ പുതിയ പ്രസ്താവനകള്‍ പുറത്തുവന്നത്. ഇറാന്‍ പരമോന്നത നേതാവിനെ വധിക്കുന്നത് തള്ളിക്കളയാനാവില്ലെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പ്രസ്താവിച്ചു. അലി ഖാംനഇയെ വധിക്കുന്നത് സംഘര്‍ഷം അവസാനിപ്പിക്കും, അത് സംഘര്‍ഷം കൂടുതല്‍ വഷളാക്കില്ല – നെതന്യാഹു പറഞ്ഞു. അന്തരിച്ച ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ പരാമര്‍ശിച്ച്, അയല്‍രാജ്യത്തെ സ്വേച്ഛാധിപതിയുടെ വിധി അദ്ദേഹം ഓര്‍ക്കുന്നത് നന്നായിരിക്കും എന്ന് പറഞ്ഞുകൊണ്ട് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് ഖാംനഇക്ക് നേരിട്ട് മുന്നറിയിപ്പ് നല്‍കി.

    ഖാംനഇ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അദ്ദേഹം ഒരു എളുപ്പ ലക്ഷ്യമാണ്. പക്ഷേ അദ്ദേഹം ഇപ്പോഴും സുരക്ഷിതനാണ്. ഞങ്ങള്‍ ഇപ്പോള്‍ അദ്ദേഹത്തെ ഇല്ലാതാക്കില്ല, പക്ഷേ ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇറാന്‍ നിരുപാധികമായി കീഴടങ്ങണം – ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് കൂട്ടിച്ചേര്‍ത്തു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fathah Iran Israel War
    Latest News
    പ്രവാസി പെന്‍ഷന്‍ അംഗത്വ അംഗീകാരത്തിന് 1 വര്‍ഷം കാത്തിരിപ്പ്, മുഖ്യമന്ത്രിക്ക് പരാതി നല്‍കി അപേക്ഷകര്‍
    18/06/2025
    നടന്‍ ആര്യയുടെ വസതിയിലും റെസ്റ്റോറന്റുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്
    18/06/2025
    പ്രവാസികളുടെ മരണവും ഹൃദയാഘാതവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    18/06/2025
    ഇറാൻ-ഇസ്രായേൽ സംഘർഷം ഗാസ വെടിനിര്‍ത്തൽ ചർച്ചകളെ സങ്കീർണമാക്കും: ഖത്തർ
    18/06/2025
    ഒഡിഷ കൂട്ട ബലാത്സംഗം: പത്തു പേര്‍ അറസ്റ്റില്‍, പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ മുതിര്‍ന്നവരായി വിചാരണ ചെയ്യണമെന്ന് പോലീസ്
    18/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version