Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 20
    Breaking:
    • ഇറാന്‍ ആക്രമണങ്ങള്‍ ഖത്തറിന്റെ ഗ്യാസ് കയറ്റുമതി ശേഷി ഗണ്യമായി കുറച്ചതായി ഖത്തര്‍ എനര്‍ജി
    • ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
    • എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആഗോള സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്നതായി യു.എ.ഇ മന്ത്രി
    • ഇസ്രായിലില്‍ റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം
    • റാസ് ലഫാൻ പ്രകൃതിവാതക പ്ലാന്റ് ആക്രമണം ഇന്ത്യൻ വിപണിയെയും ബാധിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    നിലമ്പൂരിൽ ഹിന്ദു മഹാസഭയുടെ പിന്തുണ എൽ.ഡി.എഫിന്, വിജയരാഘവനുമായും എം.വി ഗോവിന്ദൻ മാഷുമായും കൂടിക്കാഴ്ച നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/06/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം/ നിലമ്പൂർ: നിലമ്പൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എം. സ്വരാജിന് പിന്തുണ നൽകുമെന്ന് ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭ പ്രതിനിധികൾ ഓഫീസിലെത്തി കണ്ടിരുന്നുവെന്ന് പി.ബി അംഗം എ.വിജയരാഘവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് പല സാമുദായിക പ്രതിനിധികളും വരും. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വരുന്നവരെ ഒഴിവാക്കാൻ പറ്റില്ലെന്നും വിജയരാഘവൻ മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, ഹിന്ദു മഹാസഭ എന്ന സംഘടന ഇപ്പോഴുണ്ടോ എന്ന കാര്യം അറിയില്ലെന്നും അവർ ആർ.എസ്.എസിൽ ലയിച്ചില്ലേ എന്നും ചോദിച്ച വിജയരാഘവൻ ഇല്ലാത്ത സംഘടനയുടെ പിന്തുണയെ പറ്റി പറയേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, സി.പി.എം പി.ബി അംഗം എ. വിജയരാഘവനുമായും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുമായും കൂടിക്കാഴ്ച നടത്തിയാണ് തങ്ങൾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ നൽകിയതെന്ന് അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപ്‌നാഥ് പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ അഖില ഭാരത ഹിന്ദുമഹാസഭ എൽ.ഡി.എഫിനെ പിന്തുണക്കുന്നുണ്ടെന്നും ഇത്തവണയും അത് തുടരുമെന്നും സ്വാമി ദത്താത്രേയ സായി സ്വരൂപ്‌നാഥ് വ്യക്തമാക്കി. ഹിന്ദു മഹാ സഭ എന്ന പേരിൽ ഹിമവൽ ഭ​​ദ്രാന​ന്ദ എന്ന തോക്കു സ്വാമിയുടെ സംഘടനയും നിലവിലുണ്ട്.


    ഇന്നലെയും സി.പി.എം-എൽ.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ ഹിന്ദു മഹാസഭയുടെ പിന്തുണ എൽ.ഡി.എഫിനാണെന്നും തങ്ങൾക്ക് നിലമ്പൂരിൽ 5000 വോട്ടുകളുണ്ടെന്നും ദത്തോത്രയ റാവു പറഞ്ഞു. വർഗീയതക്കെതിരെ നിലകൊള്ളുന്ന പ്രസ്ഥാനമാണ് സി.പി.എം. അതുകൊണ്ടാണ് പിന്തുണ നൽകുന്നതെന്നും ദത്തോത്രയ സായി സ്വരൂപ്നാഥ് പറഞ്ഞു. എൽ.ഡി.എഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരളത്തിൽ പിണറായി സർക്കാർ വികസനം നടത്തുന്നുണ്ട്. എൽ.ഡി.എഫിന്റെ തുടർഭരണമാണ് കേരളം ആഗ്രഹിക്കുന്നത്. വർഗീയ ലഹളകൾ ഇല്ലാത്ത സംസ്ഥാനമാണ് കേരളം. മതേതര രാജ്യമായ ഇന്ത്യയിൽ മതേതര കക്ഷികൾ അധികാരത്തിൽ എത്തണമെന്നും എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് ജയിച്ചു വരേണ്ടത് നിലമ്പൂരിന്റെ ആവശ്യമാണ്’ -സ്വാമി ദത്താത്രേയ സായി സ്വരൂപ്‌നാഥ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hindu Mahasabah Nilambur
    Latest News
    ഇറാന്‍ ആക്രമണങ്ങള്‍ ഖത്തറിന്റെ ഗ്യാസ് കയറ്റുമതി ശേഷി ഗണ്യമായി കുറച്ചതായി ഖത്തര്‍ എനര്‍ജി
    20/03/2026
    ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
    19/03/2026
    എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആഗോള സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്നതായി യു.എ.ഇ മന്ത്രി
    19/03/2026
    ഇസ്രായിലില്‍ റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം
    19/03/2026
    റാസ് ലഫാൻ പ്രകൃതിവാതക പ്ലാന്റ് ആക്രമണം ഇന്ത്യൻ വിപണിയെയും ബാധിക്കും
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version