ബാഗ്ദാദ്- സൗദി ഈസ്റ്റ്- വെസ്റ്റ് പൈപ്പ്‌ലൈൻ ആക്രമിക്കാൻ ഉപയോഗിച്ചതെന്ന് അനുമാനിക്കുന്ന ഡ്രോൺ ലോഞ്ചറുകൾ കണ്ടെത്തി ഇറാഖ് സുരക്ഷാസേന. ഇറാനോട് ചേർന്ന അതിർത്തി പ്രദേശത്താണ് ഡ്രോൺ വിക്ഷേപണ സംവിധാനങ്ങൾ കണ്ടെത്തിയത്. തെക്കൻ മിസ്സാൻ പ്രവിശ്യയിലെ ഉൾപ്രദേശമായ അൽ തിബിൽ നിന്നാണ് ഡ്രോൺ ലോഞ്ചറുകൾ കണ്ടെത്തിയതെന്ന് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.
സൗദി അറേബ്യക്കെതിരായ ഡ്രോൺ ആക്രമണം: ഇറാനുമായുള്ള മൂന്ന് അതിർത്തി ക്രോസിംഗുകൾ അടച്ച് ഇറാഖ്
ഡ്രോൺ ആക്രമണമുണ്ടായത് ഇറാഖിലെ ഇറാൻ അതിർത്തിയോട് ചേർന്ന പ്രദേശത്ത് നിന്നാണെന്ന് സൗദിയും ഇറാഖും നേരത്തേ വ്യക്തമാക്കിയിരുന്നു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







