Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 30
    Breaking:
    • മുൻ ക്രിക്കറ്റ് കോച്ചിനെ കണ്ട് പെൺകുട്ടി നിലവിളിച്ചു, തെളിഞ്ഞത് നിരവധി കേസുകൾ; പ്രതിക്ക് 16 വർഷം കഠിനതടവ്​
    • ഇത്തവണത്തെ ഹജ് പകര്‍ച്ചവ്യാധികളില്‍ നിന്ന് മുക്തമെന്ന് ആരോഗ്യ മന്ത്രാലയം
    • ട്രംപ് വഞ്ചിക്കുന്നു, ഉപരോധം അവസാനിപ്പിച്ചിട്ടില്ലെന്നും ഇറാന്‍
    • യൂറോപ്യൻ ചാമ്പ്യന്മാരെ ഇന്നറിയാം; കലാശപ്പോരാട്ടത്തിൽ ആഴ്സണലും പി.എസ്.ജിയും നേർക്കുനേർ
    • രാജ്യത്ത് വൻ ഭീകരാക്രമണ പദ്ധതി തകർത്തു; പാക് ബന്ധമുള്ള ഒമ്പത് പേർ ഡൽഹിയിൽ പിടിയിൽ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മലാപറമ്പ് അനാശാസ്യം: സ്ഥിരം ഇടപാടുകാര്‍ക്ക് വാട്‌സാപ്പ് ഗ്രൂപ്പ്, ദിവസം അരലക്ഷത്തിലേറെ വരുമാനം

    ബിന്ദു ഒരാളിൽ നിന്ന് 3500 രൂപ ഈടാക്കുകയും 1000 രൂപ പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നതായുമാണ് വിവരം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/06/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Malaparamba sex racket
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– മലാപറമ്പിലെ അപ്പാര്‍ട്ട്‌മെന്റില്‍ സ്ത്രീകളെ എത്തിച്ചു അനാശാസ്യം നടത്തിയ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വയനാട് സ്വദേശി ബിന്ദുവിന്റെ നേത്രത്വത്തില്‍ നടത്തി വന്ന അനാശാസ്യ കേന്ദ്രത്തില്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ. സ്ഥിരം ഇടപാടുകാരെ ഉള്‍പ്പെടുത്തിയാണ് വാട്ട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയിരുന്നത്. ആളുകളെ വാട്ട്‌സാപ്പ് വഴി ലൊക്കേഷന്‍ കൈമാറിയാണ് അപ്പാര്‍ട്ട്‌മെന്റിലേക്ക് എത്തിച്ചിരുന്നതായും പറയപ്പെടുന്നു.

    ജൂണ്‍ 6നാണ് അനാശാസ്യം നടത്തിയ സ്ത്രീകളെയും ആവശ്യക്കാരായി എത്തിയവരെയും നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ദിവസം ശരാശരി 25 ഇടപാടുകാര്‍ ഫ്‌ളാറ്റില്‍ എത്തിയിരുന്നത്. ഇവരില്‍ ഒരാളില്‍ നിന്ന് 3500 രൂപ ഈടാക്കുകയും 1000 രൂപ പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നതായുമാണ് വിവരം. റിസപ്ഷനിലെത്തിയ പോലീസ് കൗണ്ടറില്‍ ഇരുന്ന 3 പേരെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. 2 വര്‍ഷം മുന്‍പാണ് സംഘം ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതെന്നും കൃത്യമായി വാടക നല്‍കിയിരുന്നതായും ഫ്‌ളാറ്റ് ഉടമ പറഞ്ഞു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എസ്.ഐ എന്‍ ലീലയുടെ നേത്രത്വത്തിലുള്ള പോലീസ് സംഘം ഫ്‌ളാറ്റില്‍ മുറി തുറന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ഒരാള്‍ ഓടിപ്പോവുകയും ചെയ്തു. മുറിയില്‍ നിന്ന് പോലീസ് 16200 രൂപ കണ്ടെടുത്തു. സംഘത്തിന് വേറെ കേന്ദ്രങ്ങളുണ്ടോ എന്നറിയാന്‍ പോലീസ് പരിശോധന തുടരുകയാണ്. കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് സ്ത്രീകളെ അനാശാസ്യത്തിനായി എത്തിച്ചിരുന്നത്. ആശുപത്രികളുടെ അടുത്ത് ഫ്‌ളാറ്റുകള്‍ എടുത്തിരുന്ന സംഘത്തിന്റെ പ്രധാന ഇടപാടുകാര്‍ രോഗികളുടെ കൂടെ എത്തുന്ന ആളുകളായിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയിരുന്നത്.

    കേസിലെ മുഖ്യപ്രതി ബിന്ദുവിനെതിരെ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയതിനു വേറെയും കേസുള്ളതായാണ് റിപ്പോര്‍ട്ട്. വയനാട്ടില്‍ ചെക്ക് കേസും കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ വ്യാജ സ്വര്‍ണം പണയം വെച്ച കേസിലും പ്രതിയാണ്. മലാപറമ്പ് കേസില്‍ അറസ്റ്റിലായവരെയെല്ലാം പോലീസ് ജാമ്യത്തില്‍ വിട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bindu Wayanad Kozhikode sex racket gang
    Latest News
    മുൻ ക്രിക്കറ്റ് കോച്ചിനെ കണ്ട് പെൺകുട്ടി നിലവിളിച്ചു, തെളിഞ്ഞത് നിരവധി കേസുകൾ; പ്രതിക്ക് 16 വർഷം കഠിനതടവ്​
    30/05/2026
    ഇത്തവണത്തെ ഹജ് പകര്‍ച്ചവ്യാധികളില്‍ നിന്ന് മുക്തമെന്ന് ആരോഗ്യ മന്ത്രാലയം
    30/05/2026
    ട്രംപ് വഞ്ചിക്കുന്നു, ഉപരോധം അവസാനിപ്പിച്ചിട്ടില്ലെന്നും ഇറാന്‍
    30/05/2026
    യൂറോപ്യൻ ചാമ്പ്യന്മാരെ ഇന്നറിയാം; കലാശപ്പോരാട്ടത്തിൽ ആഴ്സണലും പി.എസ്.ജിയും നേർക്കുനേർ
    30/05/2026
    രാജ്യത്ത് വൻ ഭീകരാക്രമണ പദ്ധതി തകർത്തു; പാക് ബന്ധമുള്ള ഒമ്പത് പേർ ഡൽഹിയിൽ പിടിയിൽ​
    30/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version