ജിദ്ദ – കൃത്രിമമായി കുവൈത്ത് പൗരത്വം നേടിയ സൗദി യുവാവിനെ കുവൈത്ത് കോടതി ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചു. കുവൈത്ത് പൗരത്വം നേടാന്‍ സൗദി യുവാവിനെ സഹായിച്ച കുവൈത്തി പൗരനെ കോടതി മൂന്നു കൊല്ലം തടവിനും ശിക്ഷിച്ചു. കുവൈത്തി പൗരന് വ്യാജ രേഖകളുണ്ടാക്കി സൗദി യുവാവിനെ തന്റെ മകനെന്നോണം ഫാമിലി കാര്‍ഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കുവൈത്തി പൗരന് എന്നോണം സൗദി യുവാവ് വിവാഹ ധനസഹായവും വര്‍ഷങ്ങളോളം പാര്‍പ്പിട വാടക അലവന്‍സും കൈപ്പറ്റിയിരുന്നു. വിരലടയാള പരിശോധനയിലാണ് സൗദി യുവാവിന്റെ കള്ളി അവസാനം വെളിച്ചത്തായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group