Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 23
    Breaking:
    • ചാരവൃത്തി: അൽഖസ്സാം ബ്രിഗേഡ്‌സ് അംഗത്തെ ഹമാസ് വധിച്ചു
    • ഹോർമുസിൽ ടാങ്കർ ആക്രമണത്തിൽ കാണാതായ നാവികനുവേണ്ടി യു.എ.ഇയും ഒമാനും തിരച്ചിൽ തുടരുന്നു
    • സിറിയയിൽ മൈൻ സ്ഫോടനത്തിൽ അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം
    • യുദ്ധഭീകരതകൾക്കിടയിലും ഗാസയിൽ ജനനനിരക്കിൽ സർവകാല റെക്കോർഡ്
    • പുതുവത്സരത്തിന് ശേഷം ഇറാനെതിരെ സൈനിക നടപടി പുനരാരംഭിക്കുമെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ചാരവൃത്തി: അൽഖസ്സാം ബ്രിഗേഡ്‌സ് അംഗത്തെ ഹമാസ് വധിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/11/2026 World Gaza 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ– ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റത്തിന് ഹമാസിന്റെ സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്‌സിലെ അംഗത്തെ ഹമാസ് വധിച്ചു. സ്വന്തം സഹോദരൻ ഉൾപ്പെടെ ഏഴ് അൽഖസ്സാം നേതാക്കളുടെയും പ്രവർത്തകരുടെയും മരണത്തിന് കാരണക്കാരനായ ഇയാളെ ഇന്നലെ പുലർച്ചെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് ഹമാസ് അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു മാസത്തിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള ഗ്രാൻഡ് മസ്ജിദിന് മുന്നിൽ വെച്ചാണ് ആയുധധാരികൾ വെടിവെച്ച് വധശിക്ഷ നടപ്പാക്കിയത്.

    സംശയത്തിന് ഇടയാക്കിയ നീക്കങ്ങൾ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ സെപ്റ്റംബറിൽ ഖാൻ യൂനിസിലെ അൽഅഖാദ് മസ്ജിദിന് സമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇയാളുടെ നീക്കങ്ങൾ സംശയത്തിനിടയാക്കിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം തിരിച്ചറിയാനായി ഇയാൾ മൃതദേഹത്തെ പിന്തുടരുകയും രണ്ടുതവണ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മറ്റൊരു അൽഖസ്സാം അംഗം നൽകിയ വിവരത്തെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാളുടെ പക്കൽ നിന്ന് ഏറ്റവും പുതിയ മോഡൽ ഐഫോൺ കണ്ടെടുത്തതായും വൃത്തങ്ങൾ വ്യക്തമാക്കുന്നു.

    മുൻപ് കമാൻഡർ പദവി വഹിച്ചയാൾ

    അറസ്റ്റിലാകുന്നതുവരെ അൽഖസ്സാം ബ്രിഗേഡ്‌സിലെ സജീവ പ്രവർത്തകനായിരുന്നു ഇയാൾ. മുൻപ് കുറച്ചുകാലം ഒരു സൈനിക ഗ്രൂപ്പിന്റെ താൽക്കാലിക കമാൻഡറായി പ്രവർത്തിച്ചിരുന്ന ഇയാളെ സുരക്ഷാ കാരണങ്ങളാൽ പിന്നീട് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഫീൽഡ് കമാൻഡർമാർക്ക് സന്ദേശങ്ങൾ കൈമാറുന്ന ചുമതലയും ഇയാൾ വഹിച്ചിരുന്നു. കുടുംബത്തിലെ പലരും പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നതിനാൽ എല്ലാവർക്കും വിശ്വസ്തനായിരുന്നു ഇയാൾ. അന്വേഷണ വിവരങ്ങൾ കുടുംബത്തെ ബോധ്യപ്പെടുത്തിയ ശേഷമാണ് വധശിക്ഷ നടപ്പാക്കിയത്.

    2023ൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയതിന് നിരവധി പേരെ ഹമാസ് വധിച്ചിട്ടുണ്ട്. ഗാസയിലെ 35 മുതൽ 40 ശതമാനം വരെ പ്രദേശങ്ങളാണ് നിലവിൽ ഹമാസിന്റെ നിയന്ത്രണത്തിലുള്ളത്; ബാക്കി ഭാഗങ്ങൾ ഇസ്രായേൽ സൈന്യത്തിന്റെ അധീനതയിലാണ്. ഗാസ നിവാസികളെ തങ്ങളുമായി സഹകരിപ്പിക്കുന്നതിനായി ഇസ്രായേൽ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ അടങ്ങിയ ലഘുലേഖകൾ മേഖലയിൽ വിതരണം ചെയ്യുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hamas
    Latest News
    ചാരവൃത്തി: അൽഖസ്സാം ബ്രിഗേഡ്‌സ് അംഗത്തെ ഹമാസ് വധിച്ചു
    23/11/2026
    ഹോർമുസിൽ ടാങ്കർ ആക്രമണത്തിൽ കാണാതായ നാവികനുവേണ്ടി യു.എ.ഇയും ഒമാനും തിരച്ചിൽ തുടരുന്നു
    23/11/2026
    സിറിയയിൽ മൈൻ സ്ഫോടനത്തിൽ അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം
    23/11/2026
    യുദ്ധഭീകരതകൾക്കിടയിലും ഗാസയിൽ ജനനനിരക്കിൽ സർവകാല റെക്കോർഡ്
    23/11/2026
    പുതുവത്സരത്തിന് ശേഷം ഇറാനെതിരെ സൈനിക നടപടി പുനരാരംഭിക്കുമെന്ന് ട്രംപ്
    23/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.