കൊച്ചി-മുൻ കാമുകിയുമൊത്തുള്ള ചിത്രം ഫോണിൽ കണ്ടതിനെ തുടർന്ന് ഭർത്താവിന്റെ ദേഹത്ത് ചൂടു വെളിച്ചെണ്ണയും ചുടുവെള്ളവും ഒഴിച്ച് ഭാര്യയുടെ പ്രതികാരം. എറണാകുളം പെരുമ്പാവൂർ വെങ്ങോലയിൽ ഇക്കഴിഞ്ഞ പത്തൊമ്പതിനാണ് സംഭവം. ഭർത്താവും ഇയാളുടെ പെൺ സുഹൃത്തും തമ്മിലുള്ള ഫോട്ടോ കണ്ടതാണ് ഭാര്യയുടെ പ്രകോപനത്തിന് കാരണം.
കട്ടിലിൽ കിടന്ന ഭർത്താവിന്റെ ദേഹത്തേക്ക് തിളച്ച വെള്ളവും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം ഒഴിക്കുകയായിരുന്നു. കൈകാലുകൾക്കും പുറത്തും നെഞ്ചിലും സ്വകാര്യ ഭാഗത്തും പൊള്ളലേറ്റു. ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസ് ഭാരിക്കെതിരെ കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group