ജിദ്ദ: ജിദ്ദയിലെ കാരുണ്യപ്രവത്തക സംഘമായ തണൽ ചാരിറ്റി നൽകി വരുന്ന പ്രതിമാസ ധനസഹായം ജിദ്ദ അൽവഹ ലുലു സൈനിയുടെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കൈമാറി. ഷാജു ചാരുംമൂട് അദ്ധ്യക്ഷത വഹിച്ചു. അശരണർക്കും നിരാലംബർക്കും വേണ്ടി തണൽ ചാരിറ്റി പ്രതിമാസം നടത്തി വരുന്ന ധനസമാഹരണം ഏറെ ശ്ലാഘനീയമാണെന്ന് തണൽ ചാരിറ്റി ധനസഹായ വിതരണം ഉദ്ഘാടനം ചെയ്ത് ഗഫൂർ ചുങ്കത്തറ അഭിപ്രായപ്പെട്ടു. പതിമൂന്ന് കുടുംബങ്ങൾക്കുള്ള ധനസഹായമാണ് വിതരണം ചെയ്തത്.
തണൽ ചാരിറ്റി സ്ഥാപകാംഗം ബാവ പേങ്ങാടൻ ലുലു സൈനിയിൽ നിന്ന് തുക ഏറ്റു വാങ്ങി.
ഷാനവാസ് സ്നേഹകൂട്, ലുലു സൈനി, സമദ് അലി വട്ടപറമ്പ്, നാസർ പട്ടർനടക്കടവ്, അൻവർ കല്ലമ്പലം,
അർഷാദ് കൊയിലാണ്ടി, സിറാജ് കണ്ണൂർ, സെയ്ദ് സഫ്വാൻ തങ്ങൾ, അബ്ദുൽ അഹദ് വർക്കല, ഹബീബ് വർക്കല എന്നിവർ സംസാരിച്ചു. ബാവ പേങ്ങാടൻ സ്വാഗതവും ഷാനവാസ് സ്നേഹക്കൂട് നന്ദിയും പറഞ്ഞു.