Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 12
    Breaking:
    • യുദ്ധം ഗൾഫ് മേഖലയ്ക്ക് 20,000 കോടിയിലധികം ഡോളറിന്റെ നാശനഷ്ടമുണ്ടാക്കും: 2030ഓടെ നഷ്ടം 79,000 കോടി ഡോളറായേക്കും
    • എണ്ണ ചോർച്ച: അടച്ചിട്ടിരുന്ന റാസൽഖൈമയിലെ ഏഴ് ബീച്ചുകൾ വീണ്ടും തുറന്നു
    • റിയാദില്‍ ഹൂത്തികളുടെ മിസൈലുകള്‍ തകര്‍ത്തു
    • നാല് പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിന് വിരാമം; ‘ലീഗ് ഹമീദ്’ നാട്ടിലേക്ക് മടങ്ങുന്നു
    • സൗദിയിൽ സമഗ്ര ഉപഭോക്തൃ സംരക്ഷണ നിയമത്തിന് അംഗീകാരം; ലംഘകർക്ക് രണ്ടു വർഷം തടവും 80 ലക്ഷം റിയാൽ വരെ പിഴയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കുദുകേളി സഫാ മക്കാ കപ്പ്: ഏഴാം വാരത്തിൽ വമ്പൻ വിജയങ്ങളുമായി നാല് ടീമുകൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/10/2026 Saudi Arabia Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    രത്‌നഗിരി റോയൽസിന്റെ ജുനൈദിന് സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ കീച്ചേരി മെമന്റോ നൽകുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- കേളി കലാ സാംസ്‌കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദുകേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ2 സഫാ മക്കാ കപ്പിന്റെ ഏഴാം വാരത്തിൽ നാല് മത്സരങ്ങൾ നടന്നു. സ്പാർകെൻസ് സി.സി., എഫ്.സി.ആർ. ക്രിക്കറ്റ് ക്ലബ്, രത്‌നഗിരി റോയൽസ്, ഈഗിൾ സ്‌ട്രൈക്കേഴ്‌സ് ടീമുകൾ വിജയികളായി.
    ആദ്യ മത്സരത്തിൽ സ്പാർകെൻസ് സി.സി. 36 റൺസിന് കേരള കിങ്‌സ് റിയാദിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത സ്പാർകെൻസ് നാല് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരള കിങ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 19 റൺസും മൂന്ന് വിക്കറ്റും നേടിയ കിച്ചു മാൻ ഓഫ് ദ മാച്ചായി
    രണ്ടാം മത്സരത്തിൽ എഫ്.സി.ആർ. ക്രിക്കറ്റ് ക്ലബ് 66 റൺസിന് ഒലയ്യ ക്രിക്കറ്റ് ക്ലബിനെ തോൽപ്പിച്ചു. എഫ്.സി.ആർ. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടിയപ്പോൾ ഒലയ്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 77 റൺസ് നേടിയ അസ്ലം മാൻ ഓഫ് ദ മാച്ചായി.
    മൂന്നാം മത്സരത്തിൽ രത്‌നഗിരി റോയൽസ് പത്ത് വിക്കറ്റിന് കുദു നാഷണൽ ക്രിക്കറ്റ് ടീമിനെ പരാജയപ്പെടുത്തി. കുദു നാഷണൽ ക്രിക്കറ്റ് ടീം ആറ് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് നേടിയപ്പോൾ രത്‌നഗിരി റോയൽസ് വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. 59 റൺസ് നേടിയ ജൂനൈദ് മാൻ ഓഫ് ദ മാച്ചായി.
    നാലാം മത്സരത്തിൽ ഈഗിൾ സ്‌ട്രൈക്കേഴ്‌സ് ഏഴ് വിക്കറ്റിന് ഡെസേർട്ട് ഡെമൺസിനെ തോൽപ്പിച്ചു. ഡെസേർട്ട് ഡെമൺസ് 58 റൺസിന് പുറത്തായപ്പോൾ ഈഗിൾ സ്‌ട്രൈക്കേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. 38 റൺസ് നേടിയ ഷക്കീൽ മാൻ ഓഫ് ദ മാച്ചായി.
    നവാസ്, ഉനൈസ് ഖാൻ, ചാക്കോ, നംഷീർ, ഖൈസ്, ഷഫീഖ് മഞ്ചേരി, നഈമുദ്ദീൻ, റിജേഷ് എന്നിവർ അമ്പയർമാരായി.
    24 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ആറ് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. നവംബർ പകുതിയോടെ ലീഗ് മത്സരങ്ങൾ പൂർത്തിയാകും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഡിസംബറിൽ നടക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Keli Safa Makkah
    Latest News
    യുദ്ധം ഗൾഫ് മേഖലയ്ക്ക് 20,000 കോടിയിലധികം ഡോളറിന്റെ നാശനഷ്ടമുണ്ടാക്കും: 2030ഓടെ നഷ്ടം 79,000 കോടി ഡോളറായേക്കും
    11/11/2026
    എണ്ണ ചോർച്ച: അടച്ചിട്ടിരുന്ന റാസൽഖൈമയിലെ ഏഴ് ബീച്ചുകൾ വീണ്ടും തുറന്നു
    11/11/2026
    റിയാദില്‍ ഹൂത്തികളുടെ മിസൈലുകള്‍ തകര്‍ത്തു
    11/11/2026
    നാല് പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിന് വിരാമം; ‘ലീഗ് ഹമീദ്’ നാട്ടിലേക്ക് മടങ്ങുന്നു
    11/11/2026
    സൗദിയിൽ സമഗ്ര ഉപഭോക്തൃ സംരക്ഷണ നിയമത്തിന് അംഗീകാരം; ലംഘകർക്ക് രണ്ടു വർഷം തടവും 80 ലക്ഷം റിയാൽ വരെ പിഴയും
    11/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.