അമേഠി- ഉത്തർപ്രദേശിലെ അമേഠിയിൽ സ്കൂൾ അധ്യാപകനെയും ഭാര്യയെയും രണ്ടു കുട്ടികളെയും അക്രമികൾ വെടിവെച്ചുകൊന്നു. വാടക വീട്ടിൽ വെച്ചാണ് അധ്യാപകനെയും കുടുംബത്തെയും വെടിവെച്ചു കൊന്നത്. നഗരത്തിലെ ഭവാനി നഗർ റൗണ്ട് എബൗട്ടിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമികൾ 35 കാരനായ സുനിൽ കുമാറിനെയും ഭാര്യ പൂനം ഭാരതിയേയും രണ്ട് പെൺമക്കളേയും വെടിവച്ചു കൊല്ലുകയായിരുന്നു. എന്താണ് പ്രകോപനമെന്നോ എങ്ങനെയാണ് ഇവർ വീട്ടിലേക്ക് അതിക്രമിച്ച് കയറിയതെന്നോ വ്യക്തമല്ല.
“അജ്ഞാതർ വീട്ടിൽ കയറി അദ്ധ്യാപകനെയും ഭാര്യയെയും അഞ്ചും രണ്ടും വയസുള്ള രണ്ട് പെൺമക്കളെയും വെടിവച്ചു കൊല്ലുകയായിരുന്നു. ഇത് മോഷണക്കേസാണെന്ന് തോന്നുന്നില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അനുപ് സിംഗ് പറഞ്ഞു. പരിക്കേറ്റ നാല് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.