കുവൈത്ത് സിറ്റി – വിദേശ തൊഴിലാളികള്‍ക്കുള്ള ഫാമിലി വിസ നിയമം കുവൈത്ത് ലഘൂകരിച്ചു. ഫാമിലി വിസക്ക് അപേക്ഷിക്കുമ്പോള്‍ വിദേശികള്‍ക്ക് യൂനിവേഴ്സിറ്റി ഡിഗ്രി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കാതെ തന്നെ ഇനി മുതല്‍ കുവൈത്തില്‍ വിദേശികള്‍ക്ക് ഭാര്യമാരെയും പതിനാലു വയസില്‍ താഴെ പ്രായമുള്ള മക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാന്‍ വിസ അനുവദിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group