ന്യൂദൽഹി- വിവിധ സംസ്ഥാനങ്ങളിലായി 13 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പതിനൊന്നിടത്തും മുന്നേറി ഇന്ത്യാ സഖ്യം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ രണ്ടിടത്ത് മാത്രമാണ് മുന്നിലുള്ളത്. ഏഴു സംസ്ഥാനങ്ങളിലായി 13 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ എഎപി വിജയിച്ചു.
ജലന്ധർ വെസ്റ്റിൽ എഎപിയുടെ മൊഹീന്ദർ ഭഗത് 23,000 വോട്ടുകൾക്ക് വിജയിച്ചു. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ നാല് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഓരോ മണ്ഡലത്തിലും ബിജെപി പിന്നിലാണ്. ഹിമാചൽ പ്രദേശിൽ രണ്ട് സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ലീഡ് നേടിയപ്പോൾ ഹമീർപൂരിൽ ബിജെപിയുടെ ആശിഷ് ശർമ്മ മുന്നിലാണ്. ഉത്തരാഖണ്ഡിൽ ബദരിനാഥ്, മംഗ്ലൂർ സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group