Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഖത്തറിലും സൗദിയിലും
    • ജയില്‍ അഗ്നിബാധ; മരണപ്പെട്ട ഉദ്യോഗസ്ഥന്റെ മയ്യിത്ത് ഖബറടക്കി
    • എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
    • ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
    • റമദാനില്‍ മദീനയില്‍ ബസ് ഷട്ടില്‍ സര്‍വീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഗുണ്ടാപടയായ എസ് എഫ് ഐ മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

    ഡെസ്‌ക്By ഡെസ്‌ക്04/07/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം – നെറികെട്ട രാഷ്ട്രീയത്തിന്റെ ഇന്‍ക്യൂബേറ്ററില്‍ വിരിയിക്കുന്ന ഗുണ്ടപടയാണ് എസ് എഫ് ഐ എന്നും മുഖ്യമന്ത്രിയെയും കൊണ്ടേ അത് പോകുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആള്‍ക്കാര്‍ കെ എസ് യുക്കാര്‍ ഒപ്പം എത്തിയതാണ് സംഘര്‍ഷത്തിന് കാരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസംഗത്തിലാണ് വി.ഡി സതീശന്റെ മറുപടി.

    ‘സിദ്ധാര്‍ത്ഥന്റെ മരണമുണ്ടായപ്പോള്‍ ഇത്തരത്തില്‍ ഒരു സംഭവം ഇനി ആവര്‍ത്തിക്കില്ലെന്നാണ് കേരള മനസ്സാക്ഷി വിചാരിച്ചത്. എന്നാല്‍ വീണ്ടും സമാനമായ സംഭവങ്ങളുണ്ടാകുന്നു. കാര്യവട്ടം ക്യാമ്പസിലെ ഇരുണ്ട മുറിയില്‍ കൊണ്ടുപോയി വിചാരണ നടത്തി. ആശുപത്രിയില്‍ കൊണ്ടുപോകാതെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആരെയും തല്ലിക്കൊല്ലാനുള്ള ലൈസന്‍സ് എസ് എഫ് ഐക്ക് കേരളത്തിലെ മുഖ്യമന്ത്രി തന്നെ നല്‍കുന്നത് ജനം വിലയിരുത്തട്ടേയെന്നും സതീശന്‍ പറഞ്ഞു. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടാണ് കെ എസ് യു ധര്‍ണയിരുന്നത്. ശ്രീകാര്യം സ്റ്റേഷനില്‍ എന്തിനാണ് എസ് എഫ് ഐക്കാര്‍ വന്നത്. . കൊയിലാണ്ടി കോളേജില്‍ പ്രിന്‍സിപ്പലിനെ വരെ എസ് എഫ് ഐ ആക്രമിച്ചു. പ്രിന്‍സിപ്പാളിന്റെ രണ്ട് കാലും കൊത്തിയെടുക്കുമെന്നാണ് എസ് എഫ് ഐയുടെ ഏരിയ സെക്രട്ടറി പറഞ്ഞത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇത് കേരളമാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ ചോദ്യത്തോട് ഭരണപക്ഷം സഭയില്‍ ബഹളം ഉണ്ടാക്കി. ഇതോടെ പ്രതിപക്ഷ നേതാവ് വീണ്ടും ക്ഷുഭിതനായി. പ്രതിപക്ഷാംഗങ്ങളും സീറ്റില്‍ നിന്നു എഴുന്നേറ്റു. 29 വര്‍ഷം സി പി എമ്മിന്റെ അധ്യാപക സംഘടനയില്‍ പ്രവര്‍ത്തിച്ച ആളാണ് എസ്എഫ്‌ഐയുടെ അതിക്രമം മൂലം ബി ജെ പിയിലെത്തിയത്. അവരായിരുന്നു ആലത്തൂരിലെ സ്ഥാനാര്‍ഥിയെന്നും സതീശന്‍ പറഞ്ഞു. ബഹളമായതോടെ സ്പീക്കര്‍ ഇടപെട്ടു. ഇതോടെ മുഴുവന്‍ പറഞ്ഞിട്ടെ പോകുവെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. കേരളത്തിലെ ക്യാമ്പസുകളില്‍ എസ് എഫ് ഐയെ നിയന്ത്രിക്കാന്‍ ആരും ഇല്ലാത്ത അവസ്ഥയാണെന്നും പ്രതിപക്ഷനേതാവ് തുറന്നടിച്ചു.

    സ്ഥാനത്തിന് ചേരാത്ത പ്രസംഗമാണ് മുഖ്യമന്ത്രി സഭയില്‍ നടത്തിയതെന്ന് സതീശന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി നിങ്ങള്‍ മഹാരാജാവല്ല. നിങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും മറക്കരുതെന്നും സതീശന്‍ തുറന്നടിച്ചു. ഇതോടെ മറുപടി നല്‍കിയ പിണറായി വിജയന്‍, ഞാന്‍ മഹാരാജാവല്ലെന്നും ജനങ്ങളുടെ ദാസനാണെന്നും എല്ലാകാലത്തും ജനങ്ങള്‍ക്കൊപ്പമാണ് ജനങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുമെന്നും മറുപടി നല്‍കി. ഇതോടെ മുഖ്യമന്ത്രി മഹാരാജാവ് അല്ലെന്ന് വീണ്ടും ജനങ്ങള്‍ ഓര്‍മപ്പെടുത്തുന്നുവെന്നായിരുന്നു വി ഡി സതീശന്‍ നല്‍കിയ മറുപടി.

    ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ വാക്കേറ്റമായി. ഇരുപക്ഷവും സഭയുടെ നടുത്തളത്തിന് അരികിലേക്കിറങ്ങി. സഭയില്‍ നിന്നും ഇറങ്ങി പോകുമെന്ന് പ്രതിപക്ഷ നേതാവ് പറയാതിരുന്നതോടെ വാക്കോവര്‍ നടത്തുകയാണോ എന്ന് പ്രതിപക്ഷ നേതാവിനോട് സ്പീക്കര്‍ ആവര്‍ത്തിച്ച് ചോദിച്ചു. എന്നാല്‍ വി ഡി സതീശന്‍ മറുപടി നല്‍കിയില്ല. ഇതോടെ പ്രതിപക്ഷ നേതാവ് ചെയറിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് എം ബി രാജേഷ് മറുപടി നല്‍കി. ചെയറിന് നേരെ ആക്ഷേപസ്വരങ്ങള്‍ ചൊരിയുന്നത് ശരിയല്ലെന്ന് സ്പീക്കറും മറുപടി നല്‍കി. ഇത് എല്ലാവര്‍ക്കും ബാധകമാണ്. ചെയറിനു നേരെയുളള ആക്ഷേപം ജനാധിപത്യ സമൂഹത്തിന് ചേരുന്നതല്ലെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. പരാതികള്‍ ഉണ്ടെങ്കില്‍ ചേമ്പറില്‍ വന്നു പറയണമെന്നും സ്പീക്കര്‍ നിിര്‍ദ്ദേശിച്ചു. ഇതോടെ പ്രതിപക്ഷം പ്ലക്കാര്‍ഡ് ഉയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധമായി. പിന്നാലെ നടപടികള്‍ വേഗത്തില്‍ ആക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Against SFI opposition leader V D Satheesan
    Latest News
    വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഖത്തറിലും സൗദിയിലും
    05/02/2026
    ജയില്‍ അഗ്നിബാധ; മരണപ്പെട്ട ഉദ്യോഗസ്ഥന്റെ മയ്യിത്ത് ഖബറടക്കി
    05/02/2026
    എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
    05/02/2026
    ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
    05/02/2026
    റമദാനില്‍ മദീനയില്‍ ബസ് ഷട്ടില്‍ സര്‍വീസ്
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version