മനാമ : ബഹ്റൈന്‍ കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ബഥെല്‍ ട്രേഡിങ് ഡബ്ല്യൂ. എല്‍. എല്‍ സ്പോണ്സര് ചെയ്യുന്ന വി. വി. ആന്‍ഡ്രൂസ് വലിയവീട്ടില്‍ മെമ്മോറിയല്‍ ഏവര്‍റോളിംഗ് ട്രോഫിക്കും, കെ. ഇ. ഈശോ ഈരേച്ചേരില്‍ ഏവര്‍റോളിംഗ് ട്രോഫിക്കും, സെഫോറ ഇന്‍ഫോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റട്ട് ഏവര്‍റോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള പ്രഥമ ജി. സി. സി. കപ്പ് ചാമ്പ്യന്‍ഷിപ്പ് നാടന്‍ പന്ത് കളി മത്സരം ‘ പവിഴോത്സവം – 2024’ സിഞ്ചിലുള്ള അല്‍ അഹലി ക്ലബ് മൈതാനിയില്‍ ജൂണ്‍ 16 ഞായറാഴ്ച ആരംഭിക്കും. ഖത്തര്‍, കുവൈറ്റ്, യു. എ. ഇ, ബഹ്റിന് ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. മികച്ച നാടന്‍ പന്ത് കളി താരങ്ങള്‍ക്ക് വ്യക്തിഗത സമ്മാനങ്ങളും നല്‍കും. പവിഴോത്സവം – 2024 ന്റെ ഔദ്യോഗിക ഉത്ഘാടനം ജൂണ്‍ 16 ന് രാവിലെ കേരള നേറ്റീവ് ബോള്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് സന്ദീപ് എസ്. കരോട്ട്കുന്നേല്‍ നിര്‍വ്വഹിക്കും. നാടന്‍ പന്ത് കളി മത്സത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രമുഖ നാടന്‍ പന്ത് കളി താരം കമ്പംമേട് ടീമിന്റെ ബിജോമോന്‍ സ്കറിയ ആദ്യ പന്ത് വെട്ടി ഉത്ഘാടനം ചെയ്യും.
17 തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് ടൂര്‍ണമെന്റിന്റെ സമാപന സമ്മേളനം മുഹമ്മദ് ഹുസൈന് അല്‍ ജനഹി എം. പി ഉത്ഘാടനം ചെയ്യും. ബഹ്റൈന്‍ സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ. ജോണ്‍സ് ജോണ്സണ്, കേരള നേറ്റീവ് ബോള്‍ സംസ്ഥാന പ്രസിഡന്റ് സന്ദീപ് എസ്., കേരള സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള, വൈസ് പ്രസിഡന്റ് വര്‍ഗീസ് കാരയ്ക്കല്‍, ഫ്രാന്‍സിസ് കൈതാരത്ത്, പ്രമുഖ നാടന്‍ പന്ത് കളി താരം ബിജോമോന്‍ സ്കറിയ, ഒ. ഐ. സി. സി. ഗ്ലോബല്‍ ജനറല്‍ രാജു കല്ലുമ്പുറം, മുന്‍ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, സിംസ് സെക്രട്ടറി സെബിന് കുര്യക്കോസ്, പൊതുപ്രവര്‍ത്തകരായ സയിദ് ഹനീഫ്, തോമസ് ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും എന്ന് സംഘാടകര്‍ അറിയിച്ചു.