റിയാദ്- റിയാദിലെ പത്തനംതിട്ട സ്വദേശികളുടെ കൂട്ടായ്മയായ മിത്ര പത്തനംതിട്ട പ്രവാസി അസോസിയേഷന് റിയാദ് നാളെ ഫ്ളമിംഗോ മാളില്‍ മിത്രോത്സവം സീസണ് 3 താളമേളം 2026 സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാത്രി എട്ടിന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സല്‍ വൈ. സാബിര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
നജ്റാന് കബീര്‍, മെന്റലിസ്റ്റ് ഫിറോസ് ഒറ്റപ്പാലം എന്നിവര്‍ മുഖ്യാതിഥികളാണ്. താര രഞ്ജിത്ത്, ശ്രുതി ശരത്ത് എന്നിവരുടെ ലൈവ് സംഗീത പരിപാടികളും ദമാം പാട്ടുകൂട്ടത്തിന്റെ നാടന്‍ പാട്ടുകളും അരങ്ങേറും. പ്രവാസികളുടെ മാനസികാരോഗ്യസംരക്ഷണത്തിനാവശ്യമായ ബോധവത്കരണ പദ്ധതികളും ചടങ്ങില്‍ പ്രഖ്യാപിക്കുമെന്നും മുവായിരത്തിലധികം പേരെയാണ് പരിപാടിയില്‍ പ്രതീക്ഷിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു.
സംഘാടക സമിതി പ്രസിഡന്റ് നൗഷാദ് ചിറ്റാര്‍, ജനറല്‍ സെക്രട്ടറി രശ്മി കരുണ്‍, ട്രഷറര്‍ സലിം കല്ലുംകൂട്ടത്തില്‍, ജനറല്‍ കണ്‍വീനര്‍ ബിജു ഒറ്റപ്പിനാല്‍, മുഖ്യ രക്ഷാധികാരി ജോസഫ് അതിരുങ്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു



