ദുബായ്- കെ എം സി സി തൃശൂർ ജില്ലാ തൂലിക ഫോറം പ്രവർത്തനോൽഘാടനം ഡിസംബർ 3 വ്യാഴാഴ്ച 4 മണിക്ക് അബുഹൈൽ കെഎംസിസിയിൽ ആസ്ഥാനത്ത് നടക്കും. പരിപാടിയിൽ സൈനുദീൻ പുന്നയൂർകുളത്തിന്റെ “ശൈത്യകാല യാത്രകൾ” എന്ന പുസ്തകം ചർച്ച ചെയ്യും. ശ്രദ്ധേയമായ യത്തീങ്കുട്ടി എന്ന പുസ്തകത്തിന്റെ രചയിതാവ് ഹംസ കൊല്ലത്തിനെ പരിപാടിയിൽ ആദരിക്കും.
ഇത് സംബന്ധിച്ച യോഗം ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലുരിന്റെ അധ്യക്ഷതയിൽ ചേർന്നു. സാദിഖ് തിരുവത്ര, സൈഫുദീൻ കുന്നംകുളം, മുഹമ്മദ് റസൂൽ ഖാൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഭാരവാഹികൾ: അഷ്റഫ് കൊടുങ്ങല്ലൂർ (ചെയർമാൻ), സാദിഖ് തിരുവത്ര (ജനറൽ കൺവീനർ). ഷാജി പുത്തൻപള്ളി, സിറാജ് തളിക്കുളം, സൈഫുദീൻ കുന്നംകുളം, മുഹമ്മദ് ചേലക്കോട്, മുഹമ്മദ് റസൂൽ ഖാൻ, ഷാജഹാൻ ജാസി, അസ്കർ പുത്തൻചിറ (കൺവീനർമാർ)
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



