Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 26
    Breaking:
    • ഗാസയില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക മറിയം ദഗ്ഗയ്ക്ക് മരണാനന്തര റോറി പെക്ക് പുരസ്‌കാരം
    • റിയാദ് മിത്ര പത്തനംതിട്ടയുടെ മിത്രോത്സവം സീസണ്‍3 നാളെ
    • റിയാദിലും ജിദ്ദയിലും കിഴക്കന്‍ പ്രവിശ്യയിലും ഹൂത്തി ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
    • ഈജിപ്തില്‍ ഇന്ധന ടാങ്കര്‍ സ്‌ഫോടനം: മരണം 31 ആയി; 27 വാഹനങ്ങള്‍ കത്തിനശിച്ചു
    • ഫിഫ അണ്ടർ-17 ലോകകപ്പ്: സൗദി നോക്കൗട്ടിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസയില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക മറിയം ദഗ്ഗയ്ക്ക് മരണാനന്തര റോറി പെക്ക് പുരസ്‌കാരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/11/2026 World Gaza 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മറിയം ദഗ്ഗ (ഇടത്ത്)
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടന്‍- ഗാസയിലെ യുദ്ധം മനുഷ്യജീവിതത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക മറിയം ദഗ്ഗയ്ക്ക് (33) ഫ്രീലാന്‍സ് വീഡിയോ ജേണലിസ്റ്റുകള്‍ക്കുള്ള റോറി പെക്ക് പുരസ്‌കാരം മരണാനന്തര ബഹുമതിയായി ലഭിച്ചു. അസോസിയേറ്റഡ് പ്രസ്സിലെ (എ.പി) സഹപ്രവര്‍ത്തകരായ അബ്ദുല്‍ കരീം ഹന, ജിഹാദ് അല്‍ഷറഫി എന്നിവരുമായി ചേര്‍ന്നാണ് അവര്‍ പുരസ്‌കാരം പങ്കിടുന്നത്. ബുധനാഴ്ചയാണ് റോറി പെക്ക് ട്രസ്റ്റ് ഇക്കാര്യം പ്രഖ്യാപിച്ചത്.

    2025 ഓഗസ്റ്റില്‍ തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് മറിയം ദഗ്ഗ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റ് നാല് മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. 2023 ഒക്ടോബര്‍ 7-ന് യുദ്ധം ആരംഭിച്ചതു മുതല്‍ സ്വതന്ത്ര ഫോട്ടോഗ്രാഫറും റിപ്പോര്‍ട്ടറുമായി മറിയം ദഗ്ഗ എ.പിക്കൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വലിയ അപകടസാധ്യതകള്‍ ഏറ്റെടുത്താണ് മാധ്യമപ്രവര്‍ത്തകര്‍ വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതെന്ന് എ.പി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജൂലി പേസ് പറഞ്ഞു. മറിയത്തെയും സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട മറ്റ് മാധ്യമപ്രവര്‍ത്തകരെയും ആദരിക്കുന്നതായും അവരുടെ മരണവുമായി ബന്ധപ്പെട്ട ഉത്തരങ്ങള്‍ തേടാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും റോറി പെക്ക് ട്രസ്റ്റ് വ്യക്തമാക്കി.

    എത്യോപ്യയിലെ വടക്കന്‍ അംഹാറ മേഖലയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ റോബിന്‍ ടുട്ടെന്‍ഗെസിന് റോറി പെക്ക് ഫോട്ടോജേണലിസം അവാര്‍ഡ് ലഭിച്ചു. സുഡാനിലെ ആഭ്യന്തര യുദ്ധത്തിനിടെ എല്‍ഫാഷര്‍ നഗരം റാപിഡ് സപ്പോര്‍ട്ട് ഫോഴ്സ് പിടിച്ചെടുത്ത സംഭവം റിപ്പോര്‍ട്ട് ചെയ്ത സുഡാനീസ് ഫ്രീലാന്‍സ് ജേണലിസ്റ്റ് അഹ്‌മദ് മുഹമ്മദ് അബ്ദല്ല (എ.എഫ്.പി സഹകാരി) ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു. എന്നാല്‍ യു.കെ വിസ നിഷേധിച്ചതിനാല്‍ ലണ്ടനിലെ ചടങ്ങില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. ഉപരോധിക്കപ്പെട്ട നോര്‍ത്ത് ഡാര്‍ഫറിലെ ജനങ്ങള്‍ മിസൈല്‍ ആക്രമണങ്ങള്‍ക്കിടയില്‍ കാലിത്തീറ്റ കഴിച്ച് അതിജീവിക്കേണ്ടി വന്ന സാഹചര്യം അദ്ദേഹം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച വീഡിയോ സന്ദേശത്തിലൂടെ വിവരിച്ചു.

    1993-ല്‍ മോസ്‌കോയില്‍ കൊല്ലപ്പെട്ട വീഡിയോ ജേണലിസ്റ്റ് റോറി പെക്കിന്റെ സ്മരണയ്ക്കായി 1995 മുതലാണ് ഈ പുരസ്‌കാരം നല്‍കി വരുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    palastine journalist Rory Peck Price
    Latest News
    ഗാസയില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക മറിയം ദഗ്ഗയ്ക്ക് മരണാനന്തര റോറി പെക്ക് പുരസ്‌കാരം
    26/11/2026
    റിയാദ് മിത്ര പത്തനംതിട്ടയുടെ മിത്രോത്സവം സീസണ്‍3 നാളെ
    26/11/2026
    റിയാദിലും ജിദ്ദയിലും കിഴക്കന്‍ പ്രവിശ്യയിലും ഹൂത്തി ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
    26/11/2026
    ഈജിപ്തില്‍ ഇന്ധന ടാങ്കര്‍ സ്‌ഫോടനം: മരണം 31 ആയി; 27 വാഹനങ്ങള്‍ കത്തിനശിച്ചു
    26/11/2026
    ഫിഫ അണ്ടർ-17 ലോകകപ്പ്: സൗദി നോക്കൗട്ടിൽ
    25/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.