മനാമ: ബഹ്റൈന്‍ ശ്രീമുത്തപ്പന്‍ സേവാ സംഘം, സ്റ്റാര്‍ വിഷന്‍ ഇവെന്റ്സുമായി ചേര്‍ന്ന്, ജൂണ്‍ 17 തിങ്കളാഴ്ച, ബഹ്റൈന്‍ കേരളീയ സമാജത്തില്‍ തിരുവപ്പന മഹോത്സവം നടത്തുന്നു. രാവിലെ 7 മുതല്‍ വൈകിട്ട് 9 വരെ നടക്കുന്ന പരിപാടിയില്‍ മുത്തപ്പന്, തിരുവപ്പന എന്നീ തെയ്യ കോലങ്ങള്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെ അന്നദാനവും ഉണ്ടായിരിക്കും. വൈകിട്ട് ആറു മണിക്ക് നടക്കുന്ന സാംസ്കാരിക പരിപാടിയില്‍ ബഹറിനിലെ പ്രമുഖരായ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. കേരള ഫോക് ലോര്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ ഗുരുപൂജ അവാര്‍ഡ് ജേതാവ് രവീന്ദ്രന് കൊയിലത്തിന് ശ്രീ മുത്തപ്പന് മടപ്പുര സ്നേഹാദരം നല്‍കും. മഹോത്സവത്തിന്റെ മുഖ്യ കോലധാരിയായിരുന്നു അദ്ദേഹം.
പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരായ വള്ളുംപറമ്പത്ത് പണിക്കശ്ശേരി നന്ദകുമാര്‍, (മടപ്പുര കലാശ്രേഷ്ഠ പുരസ്കാരം 24) ഫൈസല്‍ പട്ടാണ്ടിയില്‍ (മടപ്പുര സേവാ ശ്രേഷ്ഠ പുരസ്കാരം 24) എന്നിവരെ ആദരിക്കും. ഈ വര്‍ഷത്തെ സിബിഎസ്ഇ 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ മടപ്പുര കുടുംബാംഗങ്ങളുടെ കുട്ടികളെയും ആദരിക്കും
ജാതിമതഭേദമെന്യേ ഏവരും പങ്കെടുക്കുന്ന തിരുവപ്പന മഹോത്സവത്തിന് മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ബഹറിന്‍ പ്രവാസി ജനതയുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി ശ്രീ മുത്തപ്പന് സേവാസംഘം ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാര്‍ വിഷന്‍ മീഡിയ എംഡി സേതുരാജ് കടയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ സതീഷ് മുതലയില്‍, പ്രസിഡന്റ് സുനേഷ് സാസ്കോ ട്രഷറര്‍ അരുണ്‍കുമാര്‍, ട്രസ്റ്റ് അംഗം ശ്രീജിത്ത് മോഹന്‍ദാസ്, ജോയിന്‍ സെക്രട്ടറി സൂരജ് നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.