ടെഹ്റാൻ- ഇറാൻ പ്രസിഡന്റിനൊപ്പം ഹെലികോപ്റ്ററിൽ സഞ്ചരിച്ച ഒരാളുമായും ക്രൂ മെമ്പറുമായി രക്ഷാപ്രവർത്തകർ സംസാരിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിനടുത്തേക്ക് രക്ഷാപ്രവർത്തകർക്ക് ഉടൻ എത്താനാകുമെന്നാണ് പ്രതീക്ഷ. രണ്ടു പേരുമായി സംസാരിച്ചത് വൻ പ്രതീക്ഷ നൽകുന്നതാണെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു പേരുമായി സംസാരിച്ച വിവരം ഇറാൻ വൈസ് പ്രസിഡന്റും സ്ഥിരീകരിച്ചു. ഹെലികോപ്റ്റർ കണ്ടെത്തിയെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു.
സന്തോഷ വാർത്ത ഉടനെയെത്തുമെന്ന് റെഡ് ക്രസന്റിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യം റെഡ് ക്രസന്റ് പിന്നീട് നിഷേധിച്ചു.
ഇറാൻ പ്രസിഡന്റും പ്രതിനിധി സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ ഇന്ന് ഉച്ചക്കാണ് അസർബൈജാന് സമീപം അപകടത്തിൽപ്പെട്ടത്.