Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 19
    Breaking:
    • ഖത്തറിൽ പുതിയ ട്രാഫിക് നിയമം ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ; വേഗം കുറച്ച് വാഹനമോടിച്ചാലും പിഴ, മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 90 ദിവസം വരെ വാഹനം പിടിച്ചെടുക്കും
    • റിയാദില്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍
    • കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി
    • അരിയിൽ ഷുക്കൂർ വധക്കേസ്, പി.ജയരാജനെയും ടി.വി രാജേഷിനെയും വെറുതെവിട്ടു
    • സൗദി പ്രതിരോധ മന്ത്രിയും യു.എസ് സെൻട്രൽ കമാൻഡ് മേധാവിയും റിയാദിൽ ചർച്ച നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Top News

    ഖത്തറിൽ പുതിയ ട്രാഫിക് നിയമം ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ; വേഗം കുറച്ച് വാഹനമോടിച്ചാലും പിഴ, മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 90 ദിവസം വരെ വാഹനം പിടിച്ചെടുക്കും

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ19/11/2026 Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ: ഹൈവേകളിൽ  കുറഞ്ഞ വേഗത്തിൽ വാഹനമോടിക്കുന്നവർക്കെതിരെ പിഴ ചുമത്തുകയും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് 90 ദിവസം വരെ വാഹനം പിടിച്ചെടുക്കാൻ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന ഖത്തറിന്റെ പുതിയ ട്രാഫിക് നിയമം ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ വരും.  വാർത്ത സമ്മേളനത്തിൽ ഖത്തർ  ആഭ്യന്തര മന്ത്രാലയ അധികൃതരാണ്  ഇക്കാര്യം അറിയിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2026-ലെ 19-ാം നമ്പർ നിയമപ്രകാരം പുറത്തിറക്കിയ പുതിയ നിയമം, റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അപകടമരണങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമാണ്. ഹൈവേകളിൽ കുറഞ്ഞതും കൂടിയതുമായ വേഗപരിധികൾ ഏർപ്പെടുത്തുന്നതിനും നിയമം വഴിയൊരുക്കുന്നു.

    ഹൈവേകളിലെ വേഗനിയന്ത്രണ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുമെന്നും ട്രാഫിക് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ ജാബർ അലി അൽ കുബൈസി പറഞ്ഞു . ഇതിന്റെ ഭാഗമായി വാഹനങ്ങൾക്ക് കുറഞ്ഞതും കൂടിയതുമായ വേഗപരിധികൾ നിശ്ചയിക്കും. കാരണങ്ങൾ ഇല്ലാതെ  വളരെ കുറഞ്ഞ വേഗത്തിൽ വാഹനമോടിക്കുന്നത് ഗതാഗതത്തിന്റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും മറ്റ് വാഹനങ്ങൾക്ക് അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ഇത്തരം പ്രവൃത്തികൾക്കും നിയമപ്രകാരം പിഴ ഉൾപ്പെടെയുള്ള നടപടികളുണ്ടാകും.


    ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പെടെ ശ്രദ്ധതിരിക്കുന്ന എല്ലാ പ്രവൃത്തികളും പുതിയ നിയമം നിരോധിക്കുന്നതായി ബ്രിഗേഡിയർ അൽ കുബൈസി വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവരുടെ വാഹനങ്ങൾ 90 ദിവസം വരെ പിടിച്ചെടുക്കാൻ ബന്ധപ്പെട്ട ട്രാഫിക് അധികൃതർക്ക് അധികാരം നൽകുന്നതാണ് പുതിയ വ്യവസ്ഥ. അപകടങ്ങളുടെ കണക്കുകളും ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട സ്ഥിതിവിവരങ്ങളും വിലയിരുത്തിയാണ് കർശന നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    പുതിയ നിയമവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്കും അറിയിപ്പുകൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ആശയവിനിമയ ചാനലുകളെയാണ് ആശ്രയിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമലംഘനങ്ങൾക്കെതിരായ നടപടികൾ ശക്തിപ്പെടുത്തുന്നതിനൊപ്പം റോഡ് ഉപയോക്താക്കളിൽ ഉത്തരവാദിത്തബോധവും ഗതാഗത അച്ചടക്കവും വളർത്തി ഖത്തറിലുടനീളം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗത അന്തരീക്ഷം സൃഷ്ടിക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fine qatar Traffic
    Latest News
    ഖത്തറിൽ പുതിയ ട്രാഫിക് നിയമം ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ; വേഗം കുറച്ച് വാഹനമോടിച്ചാലും പിഴ, മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 90 ദിവസം വരെ വാഹനം പിടിച്ചെടുക്കും
    19/11/2026
    റിയാദില്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍
    19/11/2026
    കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി
    19/11/2026
    അരിയിൽ ഷുക്കൂർ വധക്കേസ്, പി.ജയരാജനെയും ടി.വി രാജേഷിനെയും വെറുതെവിട്ടു
    19/11/2026
    സൗദി പ്രതിരോധ മന്ത്രിയും യു.എസ് സെൻട്രൽ കമാൻഡ് മേധാവിയും റിയാദിൽ ചർച്ച നടത്തി
    19/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.