ദോഹ: കണ്ണൂർ പിലാത്തറ ചുമട് താങ്ങി സ്വദേശി കടവൻ അബ്ദുസ്സമദിന്റെയും പ്രവാസി വെൽഫെയർ ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി നജ്ല നജീബിന്റെയും( മാടായി) മകൻ ബിലാൽ അബ്ദുൽ സമദ് (22) ദോഹയിൽ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദോഹ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
ഖബറടക്കം ഇന്ന് ( വ്യാഴം) രാത്രി 6:30 ന് അബു ഹമൂർ ഖബർസ്ഥാനിൽ നടക്കും. ബാംഗ്ലൂർ ജൈൻ യൂണിവാഴ്സിറ്റി ബിരുദ വിദ്യാർത്ഥിയായ ബിലാൽ ദോഹയിലെ ബിർള പബ്ലിക് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയിരുന്നു. ഹംദ, ഹുദ, ബാസിത്, ഹിമ എന്നിവർ സഹോദരങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



