കൊച്ചി: ചേരാനെല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസും ജയബാലകൃഷ്ണന്റെ കുടുംബവും സമർപ്പിച്ച അപ്പീലുകൾ കോടതി തള്ളി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഈ നടപടി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കോടതി രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. ഏത് അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതെന്നും ആരോപിക്കപ്പെട്ട കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. “അന്വേഷണ ഉദ്യോഗസ്ഥർ ജുവനൈൽ ജസ്റ്റിസ് ആക്ട് പട്ടം പറത്തുകയാണോ?” എന്നും കോടതി വിമർശിച്ചു.
പ്രായപൂർത്തിയാകാത്തയാളാണ് പ്രതി എന്നതിനാൽ, ഏഴോ അതിലധികമോ വർഷം തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് മാത്രമേ ഇത്തരം ഘട്ടങ്ങളിൽ കേസെടുക്കാൻ പാടുള്ളൂ. അതിനാൽ പതിനേഴുകാരന് ജുവനൈൽ നിയമപ്രകാരമുള്ള ജാമ്യത്തിൽ തുടരാം. പിന്നീട് പോലീസ് കൂട്ടിച്ചേർത്ത വകുപ്പുകളൊന്നും നിലനിൽക്കില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം ഇരയായ വ്യക്തിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയാണ് ഉണ്ടായതെന്നും കോടതി കൂട്ടിച്ചേർത്തു.



