ദുബൈ- മാറുന്ന കാലത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊണ്ട് നൂതനവും ശാസ്ത്രീയവുമായ പ്രവർത്തനപദ്ധതികളിലൂടെ ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രവാസലോകത്തിന് ഉജ്ജ്വല മാതൃക തീർക്കുകയാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡക്സ് ഹൊറൈസൺ 2026 ഡെലിഗേറ്റ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടർന്ന് നടന്ന നാഷണൽ കോൺഫറൻസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെയും സംഘാടന മികവിനെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.

ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതവും ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു.
പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള അറുന്നൂറിലേറെ പ്രതിനിധികൾ പങ്കെടുത്ത ഡെലിഗേറ്റ് സമ്മിറ്റിൽ പി.എം.എ അബ്ദുൽ ഗഫൂർ, ഷെരീഫ് കുറ്റൂർ, റാഷിദ് ഗസ്സാലി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ വിവിധ പഠന സെഷനുകൾക്ക് നേതൃത്വം നൽകി. നേതൃത്വശേഷി വികസനം, സംഘടനാ ശാക്തീകരണം, മാറുന്ന കാലത്തെ പ്രവർത്തന രീതികൾ, ഭാവി വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ നടന്ന സെഷനുകൾ പ്രതിനിധികൾക്ക് പുതിയ ദിശാബോധം പകർന്നു.
നാഷണൽ കോൺഫറൻസിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ കാസർഗോഡിന്റെ വികസനവുമായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെ നിരന്തര ഇടപെടലുകളെ അഭിനന്ദിച്ചു. ഫണ്ട് അനുവദിച്ച പുതിയ പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ആദരിക്കുന്നതിന്റെ ഭാഗമായി നിസാർ തളങ്കരയ്ക്ക് ഓർഗനൈസേഷണൽ പ്രൈഡ്, ഡോ. അബൂബക്കർ കുറ്റിക്കോളിന് വിഷണറി ഓൺട്രപ്രണർ, പി.എ. സൽമാൻ ഇബ്രാഹിമിന് ലെഗസി ഓഫ് എജ്യുക്കേഷൻ ആൻഡ് സോഷ്യൽ ഇംപാക്ട്, ബഷീർ കിന്നിങ്കാറിന് ഹെൽത്ത് ആൻഡ് ഹ്യൂമാനിറ്റേറിയൻ ഐക്കൺ പുരസ്കാരങ്ങൾ മന്ത്രി സമ്മാനിച്ചു.
കെ.എം.സി.സി നേതാക്കളായ ഡോ. അൻവർ അമീൻ, യഹ്യ തളങ്കര പി കെ ഇസ്മായിൽ എന്നിവർക്കു പുറമെ എ. അബ്ദുൽ റഹ്മാൻ, മില്ലത്ത് മുഹമ്മദ് ഇസ്മായിൽ, എൻ.എ. നെല്ലിക്കുന്ന്, കല്ലട്ര മാഹിൻ, പി.എം. മുനീർ ഹാജി, എ.കെ.എം. അഷ്റഫ്, സന്ദീപ് വാര്യർ എം എൽ എ, കെ.ഇ.എ. ബക്കർ, ഡോ. കെ.പി. ഹുസൈൻ, അബ്ദുൽ കരീം സിറ്റി ഗോൾഡ്, അബ്ദുള്ള ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹനീഫ് ചെർക്കള തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക ബിസ്സിനെസ്സ് രംഗത്തെ പ്രമുഖരും സംഗമത്തിൽ സംബന്ധിച്ചു.
സംഘടനാ പ്രവർത്തനങ്ങളെ കാലാനുസൃതമായി നവീകരിച്ച് പുതിയ തലമുറയിൽനിന്ന് മികച്ച നേതൃത്വത്തെ വാർത്തെടുക്കുന്നതിനും പ്രവാസലോകത്തെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനും ലക്ഷ്യമിട്ടുള്ള ലീഡക്സ് ഹൊറൈസൺ 2026 ശ്രദ്ധേയമായൊരു സംഘടനാ മുന്നേറ്റമായി മാറി. സംസ്ഥാന ഭാരവഹികളായ ഇസ്മായിൽ ഏറമല ഇബ്രാഹിം മുറിച്ചാണ്ടി റയിസ് തലശ്ശേരി അബ്ദുൽ ഖാദർ അരിപ്രാമ്പ പിവി നാസർ കെപി എ സലാം ഷഫീക് തിരുവനന്തപുരം,ഒ മൊയ്തു, അഹമ്മദ് ബിച്ചി ജില്ലഭാരവാഹികളായ സി എച് നൂറുദ്ദീൻ, സലാം തട്ടാൻ ചേരി, ഇസ്മായിൽ നാലാം വാതുക്കൽ , പി പി റഫീഖ് പടന്ന ,കെ പി അബ്ബാസ് കളനാട്, മൊയ്ദീൻ അബ്ബ, ഹസ്സൈനാർ ബീജന്തടുക്ക, സുബൈർ അബ്ദുള്ള, ഹനീഫ ബാവ, ഫൈസൽ മൊഹ്സിൻ, അഷ്റഫ് ബായാർ, സുബൈർ കുബനൂർ, സി എ ബഷീർ പള്ളിക്കര, ബഷീർ പാറപള്ളി, പീ ഡി നൂറുദ്ദീൻ, സിദ്ധീഖ് ചൗക്കി, റഫീഖ് എ സി ചെറുവത്തുർ, ആസിഫ് ഹൊസങ്കടി എന്നിവർ സംബന്ധിച്ചു



