Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 5
    Breaking:
    • ഗോളാരവങ്ങൾക്കൊപ്പം സൗഹൃദവും; പ്രവാസമണ്ണിൽ കടപ്പുറത്തിന്റെ കായികോത്സവം- ചോപ്പൻസ് എഫ് സി ചാമ്പ്യന്മാർ
    • പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ മാസങ്ങള്‍ നീണ്ട നിയമപോരാട്ടം; തടസ്സങ്ങള്‍ മറികടന്ന് കെ എം സി സി
    • പ്രതിരോധമടക്കം സുപ്രധാന കരാറിൽ ഒപ്പുവെച്ച് സൗദിയും സിറിയയും
    • കാസര്‍ഗോഡ് കെ.എം.സി.സി ലീഡക്‌സ് ഹൊറൈസണ്‍ സമാപിച്ചു
    • യു.എ.ഇയിൽ 24 മണിക്കൂറിൽ ഒമ്പത് മണിക്കൂറിൽ കൂടുതൽ ഡ്രൈവിംഗിന് വിലക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ഗോളാരവങ്ങൾക്കൊപ്പം സൗഹൃദവും; പ്രവാസമണ്ണിൽ കടപ്പുറത്തിന്റെ കായികോത്സവം- ചോപ്പൻസ് എഫ് സി ചാമ്പ്യന്മാർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/11/2026 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കെ എഫ് എൽ 2026 ചാമ്പ്യന്മാരായ ചോപ്പൻസ് എഫ്‌ സി ടീമിന് കെ എം സി സി ഗുരുവായൂർ മണ്ഡലം സെക്രട്ടറി വി എം അക്ബർ ട്രോഫി സമ്മാനിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ- ദുബൈ കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കെഎഫ്എൽ 2026 (കടപ്പുറം ഫുട്ബോൾ ലീഗ്) കായികോത്സവം ആവേശകരമായ മത്സരങ്ങളോടെയും വർണാഭമായ സംഘാടനത്തോടെയും ശ്രദ്ധേയമായി. ദുബൈ അബുഹൈലിലെ അമാന സ്പോർട്സ് ബൈ സ്റ്റേഡിയത്തിൽ രാത്രി 9 മണിക്ക് ആരംഭിച്ച ടൂർണമെന്റ് പുലർച്ചെ 4 മണിയോടെയാണ് സമാപിച്ചത്. മണിക്കൂറുകൾ നീണ്ടുനിന്ന മത്സരങ്ങളിൽ കളിക്കളത്തിലെ ആവേശവും കാണികളുടെ ആവേശാരവങ്ങളും പുലർച്ചെ വരെ നിറഞ്ഞുനിന്നു.

    നാട്ടിൽ പഞ്ചായത്ത് തലത്തിൽ കായികമേളകളുടെ ആവേശം അലയടിക്കുന്ന അതേ നാളുകളിൽ, പ്രവാസലോകത്തും കടപ്പുറം പഞ്ചായത്തിന്റെ പേരിൽ ഒരു ഫുട്ബോൾ മഹോത്സവം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘാടകർ KFL 2026 സംഘടിപ്പിച്ചത്. യു.എ.ഇയിലെ കടപ്പുറം പഞ്ചായത്തിൽ നിന്നുള്ള പ്രമുഖ പത്ത് ക്ലബ്ബുകൾ അണിനിരന്ന ടൂർണമെന്റിൽ നാടിന്റെ അതേ കായികവീര്യവും ആവേശവും പ്രവാസമണ്ണിലും പുനരാവിഷ്കരിക്കാൻ സംഘാടകർക്കായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കളിക്കളത്തിലെ വാശിയേറിയ പോരാട്ടങ്ങൾക്കപ്പുറം, പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കും പിരിമുറുക്കങ്ങൾക്കുമിടയിൽ പഴയ സൗഹൃദങ്ങൾ പുതുക്കാനും പുതിയ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും നാട്ടിന്റെ ഓർമകളിൽ ഒരുമിക്കാനുമുള്ള മനോഹരമായ വേദിയായി KFL 2026 മാറി. ഫുട്ബോളിന്റെ ആവേശത്തിൽ ഒത്തുചേർന്നത് കളിക്കാരും കാണികളും മാത്രമായിരുന്നില്ല; ഒരു നാടിന്റെ ഹൃദയവും സൗഹൃദവും കൂട്ടായ്മയുടെ കരുത്തും കൂടിയായിരുന്നു.

    വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഗ്രാമവേദിയെ പരാജയപ്പെടുത്തി ചോപ്പൻസ് എഫ്.സി ചാമ്പ്യന്മാരായി. അവസാന വിസിൽ മുഴങ്ങുന്നതുവരെ ആവേശം നിറഞ്ഞുനിന്ന ടൂർണമെന്റ് കടപ്പുറത്തിന്റെ കായികസ്നേഹത്തിന്റെയും പ്രവാസി കൂട്ടായ്മയുടെ സംഘാടനമികവിന്റെയും നേർസാക്ഷ്യമായി.

    ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സമദ് ചാമക്കാല ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. യൂസുഫ് ഭായ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത്, ട്രഷറർ ബഷീർ വരാവൂർ, ജില്ലാ ഭാരവാഹികളായ നൗഫൽ പുത്തൻപുരയിൽ, അഷ്‌റഫ് കൊടുങ്ങല്ലൂർ, ഷമീർ പടിക്കത്ത്, ഷമീർ നാട്ടിക, അജ്മാൻ കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡന്റ് സലാം വലപ്പാട്ട്, ഹംസ ഫേമസ് ഗ്രുപ്പ്, പിസി അല്യേമുണ്ണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

    വിഎം അക്ബർ, സിഎം ശരീഫ്, റിഷാം റമളാൻ, നൗഫൽ പുത്തൻപുരയിൽ, ഷറഫുദ്ദീൻ സി.എം, അനസ് വട്ടേകാട്, കോയമോൻ വട്ടേകാട്, ജമാൽ വട്ടേകാട്, അഞ്ജീത്, പി.എച്ച്. അബ്ദുൽ കലാം, ഫൈസൽ കടവിൽ, കെ.എസ്. നഹാസ് തുടങ്ങിയവർ ടൂർണമെന്റിന്റെ സംഘാടനത്തിന് നേതൃത്വം നൽകി. ടൂർണമെന്റിന്റെ ഭാഗമായി മത്സരങ്ങൾക്കാവശ്യമായ ഗ്രൗണ്ടിന്റെ മുഴുവൻ ചുമതലയും ദുബൈ കെ.എം.സി.സി ഹാപ്പിനസ് ടീമാണ് നിർവഹിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC sports fest
    Latest News
    ഗോളാരവങ്ങൾക്കൊപ്പം സൗഹൃദവും; പ്രവാസമണ്ണിൽ കടപ്പുറത്തിന്റെ കായികോത്സവം- ചോപ്പൻസ് എഫ് സി ചാമ്പ്യന്മാർ
    05/11/2026
    പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ മാസങ്ങള്‍ നീണ്ട നിയമപോരാട്ടം; തടസ്സങ്ങള്‍ മറികടന്ന് കെ എം സി സി
    05/11/2026
    പ്രതിരോധമടക്കം സുപ്രധാന കരാറിൽ ഒപ്പുവെച്ച് സൗദിയും സിറിയയും
    05/11/2026
    കാസര്‍ഗോഡ് കെ.എം.സി.സി ലീഡക്‌സ് ഹൊറൈസണ്‍ സമാപിച്ചു
    05/11/2026
    യു.എ.ഇയിൽ 24 മണിക്കൂറിൽ ഒമ്പത് മണിക്കൂറിൽ കൂടുതൽ ഡ്രൈവിംഗിന് വിലക്ക്
    05/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.