തെഹ്റാൻ– മക്ക സംയുക്ത പ്രതിരോധ കരാറിൽ പങ്കാളികളായ രാജ്യങ്ങളും ഇറാനും തമ്മിൽ ചർച്ചകൾ തുടരാൻ തീരുമാനിച്ചു. തെഹ്റാനിൽ നടന്ന ആദ്യഘട്ട കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായതെന്ന് ഇറാൻ സർക്കാർ ടെലിവിഷൻ വ്യക്തമാക്കി. കരാറിൽ ഒപ്പുവെച്ച സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങളിലെ ഉയർന്ന പ്രതിനിധികളാണ് ഇറാൻ നേതൃത്വവുമായി ചർച്ച നടത്തിയത്.
يتقدمهم وزير الدفاع… فيديو لحظة لقاء وفد دول حلف مكة بالمسؤولين الإيرانيين في طهران ****** صحيفة المرصد: وثق مقطع فيديو بثته قناة الإخبارية، مشاهد من ترؤس وزير الدفاع الأمير خالد بن سلمان وفد المملكة في الاجتماع الرباعي بين المملكة وتركيا وباكستان وإيران. وأظهر الفيديو لحظة وصول وزير الدفاع إلى مقر الاجتماع في طهران، وكذلك بعض اللقطات من بادية الاجتماع. https://t.co/MYS0FD1skp
— صحيفة المرصد (@marsdnews24) October 26, 2026
പ്രാദേശിക സമാധാനവും സുരക്ഷയും മുൻനിർത്തി സഹകരണം ശക്തിപ്പെടുത്താൻ ചർച്ചകൾ തുടരാൻ ഇരുവിഭാഗവും ധാരണയിലെത്തി. യോഗത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രാദേശിക ഐക്യത്തിനായി ആഹ്വാനം ചെയ്തു. പ്രമുഖ ഇസ്ലാമിക രാജ്യങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യം മേഖലയിലെ ഒത്തൊരുമയ്ക്ക് കൂടുതൽ കരുത്തേകുമെന്നും, വെല്ലുവിളികൾ നേരിടാൻ ഇസ്ലാമിക രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപൂർവേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ പാകിസ്ഥാന്റെ അഭ്യർഥന മാനിച്ചാണ് കൂടിക്കാഴ്ച നടന്നത്. പ്രാദേശിക സഹകരണം, ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ ആക്രമണങ്ങൾ, അവയുടെ പ്രത്യാഘാതങ്ങൾ എന്നിവ ചർച്ചയായി.
സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, പാകിസ്ഥാൻ സേനാ മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ, തുർക്കി ഇന്റലിജൻസ് മേധാവി ഇബ്രാഹിം കാലിൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഇറാൻ പ്രസിഡന്റിന് പുറമെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ജനറൽ മുഹ്സിൻ റെസായിയുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.



