Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 22
    Breaking:
    • ഖത്തർ കെ എം സി സി ഓഫീസിൽ നിന്ന് എട്ട് കോടി കവർന്ന സംഭവം; ബി ജെ പി പ്രവർത്തകൻ കീഴടങ്ങി
    • മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ കയറ്റുമതി വര്‍ധിക്കുന്നു; ചെലവ് കുതിച്ചുയരുന്നു
    • പ്രതിരോധ സഹകരണ കരാറുമായി ഖത്തർ, പാകിസ്ഥാൻ, ഇന്തോനേഷ്യ, തുർക്കി
    • ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
    • യു.എന്‍ സെക്രട്ടറി ജനറൽ പദവിയിലേക്ക് ലാന നുസൈബെയെ നാമനിര്‍ദ്ദേശം ചെയ്ത് യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യു എ ഇയിലെ നാല് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ ഒക്ടോബർ 22 മുതൽ അടച്ചു പൂട്ടുമെന്ന് ഇന്ത്യൻ എംബസി

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ22/10/2026 Gulf Top News UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി- യു എ ഇയിലെ ഇന്ത്യൻ കോൺസുലർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ഔട്ട്സോഴ്‌സിങ് ഏജൻസിയായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് കീഴിലുള്ള നാല് കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളുടെ പ്രവർത്തനം ഒക്ടോബർ 22ന് അവസാനിപ്പിക്കും. ഇനി മുതൽ 12 കേന്ദ്രങ്ങളിൽ മാത്രമാകും സേവനങ്ങൾ ലഭിക്കുക എന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
    അൽ ഹിന്ദിന് കരാർ നൽകിയ ശേഷം 16 കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ യു എ ഇയിൽ പ്രവർത്തിച്ചിരുന്നു. പ്രവാസികൾക്ക് ഇത് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് കരുതിയത് എങ്കിലും നാലെണ്ണം പ്രവർത്തനം നിർത്തിയിരിക്കുകയാണ്.

    Update on the Indian Consular, Passport, Visa & Attestation services in the UAE. #uae #passport #indianembassy https://t.co/SRxlAnwzAl

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — India in UAE (@IndembAbuDhabi) October 21, 2026

    ഒക്ടോബർ 22 മുതൽ യു എ ഇയിൽ 12 കോൺസുലാർ ആപ്ലിക്കേഷൻ സെന്റുകളാണ് പ്രവർത്തിക്കുക. ഭരണപരമായ കാരണങ്ങളാണ് സേവനം നിർത്തുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. മുസഫ, അൽറീം, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്-1, ഷാർജ അൽ മജാസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ച കേന്ദ്രങ്ങളാണ് നിർത്തിവെക്കുന്നത്.

    പ്രവർത്തനം തുടരുന്ന 12 കേന്ദ്രങ്ങൾ
    അബുദാബി – അൽ ദഫ്ര: അബുദാബി ഹംദാൻ സ്ട്രീറ്റ് (അൽ ഗെയ്ത് ടവർ), അൽ ഐൻ (അൽ ഖിബീസി), മദീനത്ത് സായിദ് (അൽ ദഫ്ര), ഗയാത്തി മാൾ.
    ദുബായ്: ബർ ദുബായ് (യു ഡബ്ല്യു മാൾ, അൽ മൻഖൂൽ).
    ഷാർജ – വടക്കൻ എമിറേറ്റുകൾ: ഷാർജ ഇന്ത്യൻ അസോസിയേഷൻ ബിൽഡിങ്, അജ്മാൻ ഇന്ത്യൻ അസോസിയേഷൻ, ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ, റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റി, ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്, കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ്, ഖോർഫക്കാൻ (ബ്രിദി 670 സറൂണി ബിൽഡിങ്).
    എന്നിവിടങ്ങളിൽ കോൺസുലാർ സെന്ററുകളുടെ സേവനം തുടരും. പാസ്പോർട്ട്, വിസ, അറ്റസ്‌റ്റേഷൻ എന്നീ സേവനങ്ങളാണ് പ്രധാനമായും ഇവിടെ ലഭിക്കുക.
    നിലവിൽ പ്രവർത്തിക്കുന്ന 12 കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളും രാവിലെ എട്ട് മണിക്ക് തുറക്കും. വൈകീട്ട് ആറ് വരെയാണ് സേവനം ലഭിക്കുക. മുൻകൂട്ടി ബുക്ക് ചെയ്തു വേണം സെന്ററിൽ എത്താൻ. നിർദേശിക്കപ്പെട്ട സമയത്തിന് 15 മിനുട്ട് മുമ്പ് മാത്രമേ പ്രവേശനം സാധിക്കൂ. ബുർ ദുബായ് സെന്ററിൽ 45 കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. തിരക്കു കുറയ്ക്കാൻ ഇത് സഹായിക്കും.
    അടിയന്തര സേവനം ആവശ്യമുള്ളവർക്ക് വേഗത്തിൽ നടപടിയുണ്ടാകും. തത്കാൽ പാസ്പോർട്ട് സർവീസ്, നവജാത ശിശുവിന്റെ അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷകൾ, 60 വയസ് കഴിഞ്ഞവരുടെ അപേക്ഷകൾ എന്നിവയ്ക്ക് ആദ്യം വന്നവർക്ക് ആദ്യം എന്ന നിലയിൽ സേവനം ലഭ്യമാണെന്ന് എംബസി അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    INDIA IN UAE INDIAN EMBASSY UAE passport seva kendra
    Latest News
    ഖത്തർ കെ എം സി സി ഓഫീസിൽ നിന്ന് എട്ട് കോടി കവർന്ന സംഭവം; ബി ജെ പി പ്രവർത്തകൻ കീഴടങ്ങി
    22/10/2026
    മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ കയറ്റുമതി വര്‍ധിക്കുന്നു; ചെലവ് കുതിച്ചുയരുന്നു
    22/10/2026
    പ്രതിരോധ സഹകരണ കരാറുമായി ഖത്തർ, പാകിസ്ഥാൻ, ഇന്തോനേഷ്യ, തുർക്കി
    22/10/2026
    ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
    22/10/2026
    യു.എന്‍ സെക്രട്ടറി ജനറൽ പദവിയിലേക്ക് ലാന നുസൈബെയെ നാമനിര്‍ദ്ദേശം ചെയ്ത് യു.എ.ഇ
    22/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.