മക്ക: മക്ക പ്രവിശ്യയിൽ തോട്ടിൽ വീണ് കാണാതായ മൂന്നാമത്തെ ബാലന്റെ മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സിവില്‍ ഡിഫന്‍സ് അധികൃതർ കണ്ടെടുത്തു. കനത്ത മഴയെത്തുടർന്ന് രൂപപ്പെട്ട തോട്ടിലാണ് മൂന്ന് കുട്ടികൾ വീണത്.
അപകടത്തിൽപ്പെട്ട കുട്ടികളിൽ രണ്ടുപേരെ സിവിൽ ഡിഫൻസ് സംഘം നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ ഒരാൾ പിന്നീട് മരണപ്പെടുകയായിരുന്നു. മൂന്നാമത്തെ കുട്ടിയുടെ കൂടി മൃതദേഹം കണ്ടെത്തിയതോടെ ഈ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആകെ എണ്ണം രണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







