ദമാം – സൗദിയിലെ കിഴക്കന് പ്രവിശ്യയില് അഞ്ച് ഭീകരര്ക്ക് ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരായ മുഹമ്മദ് ബിന് മുനീര് ബിന് മുഹമ്മദ് അല്സാഹിര്, അലി ബിന് അബ്ദുറബ്ബ് അല്ഹുസൈന് അല്ശൈഖ്, ഹസ്സന് ബിന് സക്കി ബിന് മുഹമ്മദ് അല്ഫറജ്, രിദ ബിന് മുഹമ്മദ് ബിന് അലി ആലുഅബൂഅബ്ദുല്ല, അലി ബിന് ഹസ്സന് ബിന് അഹ്മദ് ആലുറബഹ് എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് മന്ത്രാലയം പ്രസ്താവനയില് വിശദീകരിച്ചു.
വിദേശ ഭീകര സംഘടനയില് ചേര്ന്ന് പ്രവര്ത്തിക്കല്, സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ അവര്ക്കും സുരക്ഷാ വാഹനങ്ങള്ക്കും നേരെ ആവര്ത്തിച്ച് നിറയൊഴിക്കല്, ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കല്, സൗദി അറേബ്യക്കുള്ളില് ഭീകരവാദ പ്രവര്ത്തനങ്ങള്ക്ക് ധനസഹായം നല്കാനും നടപ്പാക്കാനും പിന്തുണ നല്കല് എന്നിവ ഉള്പ്പെടെയുള്ള ഭീകരവാദ കുറ്റകൃത്യങ്ങളാണ് ഇവര് ചെയ്തത്.







