റിയാദ്- കേളി കലാ സാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ- 2 സഫാ മക്കാ കപ്പിന്റെ ആറാം വാരത്തിൽ മൂന്ന് മത്സരങ്ങൾ നടന്നു. കൊങ്കൺ ഫൈറ്റേഴ്സ് റിയാദ്, ഫ്രൈഡേ ഫൈറ്റേഴ്സ്, സ്മാഷസ് സി.സി. ടീമുകൾ വിജയികളായി.
ആദ്യ മത്സരത്തിൽ കൊങ്കൺ ഫൈറ്റേഴ്സ് റിയാദ് ആറ് വിക്കറ്റിന് സ്രാക്കോ സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി. സ്രാക്കോ ആറ് വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് നേടിയപ്പോൾ കൊങ്കൺ ഫൈറ്റേഴ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അഫ്രോസ് വാഡ്കർ മാൻ ഓഫ് ദ മാച്ചായി.
രണ്ടാം മത്സരത്തിൽ ഫ്രൈഡേ ഫൈറ്റേഴ്സ് അഞ്ച് വിക്കറ്റിന് സ്ട്രൈക്കേഴ്സ് 11 റിയാദിനെ തോൽപ്പിച്ചു. സ്ട്രൈക്കേഴ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് നേടിയപ്പോൾ ഫ്രൈഡേ ഫൈറ്റേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. പ്രണവ് എ.കെ. മാൻ ഓഫ് ദ മാച്ചായി.
മൂന്നാം മത്സരത്തിൽ സ്മാഷസ് സി.സി. ഒമ്പത് വിക്കറ്റിന് ഹോക്സ് സ്ക്വാഡിനെ പരാജയപ്പെടുത്തി. ഹോക്സ് സ്ക്വാഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് നേടിയപ്പോൾ സ്മാഷസ് സി.സിക്ക് ലക്ഷ്യം മറികടക്കാൻ ഒരു വിക്കറ്റ് മാത്രമേ നഷ്ടപെടുത്തേണ്ടി വന്നുള്ളൂ. ജിഷ്ണു മോഹൻ മാൻ ഓഫ് ദ മാച്ചായി.
മൃദുൻ, ചാക്കോ, ഷബി അബ്ദുൽ സലാം, ലജീഷ്, മൻസൂർ, ഇസ്മായിൽ കൊടിഞ്ഞി എന്നിവർ അമ്പയർമാരായി.
ചാക്കോ, സൻസീർ, ഷഫീഖ് മഞ്ചേരി എന്നിവർ മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
24 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ആറ് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ. നവംബർ പകുതിയോടെ ലീഗ് മത്സരങ്ങൾ പൂർത്തിയാകും. സെമി ഫൈനലും ഫൈനലും ഡിസംബറിലാണ് നിശ്ചയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







